വേമ്പനാട് കായലില്‍ സ്ത്രീയുടെ മൃതദേഹം, ഉരുള്‍പ്പൊട്ടലില്‍ ഒഴുകിവന്നതെന്നു സംശയം

മണ്ണഞ്ചേരി: വേമ്പനാട്ട് കായലില്‍ അജ്ഞാതയുടെ മൃതദേഹം കണ്ടെത്തി. ഷണ്‍മുഖം ജെട്ടിക്ക് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം വലയെടുക്കാന്‍ പോയ മത്സ്യ തൊഴിലാളികള്‍ ആണെ ഇന്നലെ രാവിലെ 11ന് കണ്ടത്. സ്ത്രീയുടെ വേഷം പച്ച ബ്ലൗസും വെള്ളപ്പാവാടയും ആണ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം.

മണ്ണഞ്ചേരി സി.ഐ: രവി സന്തോഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ കായലില്‍നിന്നു മൃതദേഹം കരയ്‌ക്കെത്തിച്ചു. പരിശോധനകള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കിഴക്കന്‍ മേഖലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് ഒഴുകിയെത്തിയതാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

Loading...