മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്ക് നിയന്ത്രണം എന്തിന്?: ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: മദ്യശാലകൾ തുറക്കാൻ തീരുമാനമെടുത്ത സർക്കാർ തീരുമാനത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി. മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്ക് നിയന്ത്രണം എന്തിനെന്ന്‌ ഡീൻ കുര്യാക്കോസ് എം പി ചോദിക്കുന്നു. ആരാധനാലയങ്ങൾ തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് തികച്ചും അപഹാസ്യമാണെന്ന് ഡീൻ കുര്യാക്കോസ് എംപി അഭിപ്രായപ്പെട്ടു. മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്ക് നിയന്ത്രണം എന്തിനെന്ന്‌ ഡീൻ കുര്യാക്കോസ് ചോദിക്കുന്നു.

നിബന്ധനകൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ച് വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും വിശ്വാസികൾക്ക് ആരാധനലയങ്ങളിലെത്തി പ്രാർത്ഥിക്കുവാൻ അനുമതി നൽകേണ്ടതാണെന്ന് എംപി പറഞ്ഞു. വിവിധ മതവിഭാഗങ്ങളിൽ പ്പെട്ട വിശ്വാസികൾ വലിയ ദുഃഖത്തോടെ ആണ് ലോക്ക്ഡൗൺ കഴിച്ചുകൂട്ടുന്നത്. ആരാധനാലയങ്ങൾ എത്തി പ്രാർത്ഥിക്കുവാൻ അവർ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. നിബന്ധനകൾക്ക് വിധേയമായി അവരുടെ ആവശ്യത്തിന് സർക്കാർ പരിഗണന നൽകണമെന്ന് എംപി ആവശ്യപ്പെട്ടു.

Loading...

വിവിധ മതമേലധ്യക്ഷന്മാർ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട്‌ എം.പി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകി.