Crime

ഭര്‍ത്താവ് വഴക്കിട്ടതിനെ തുടര്‍ന്ന് 19 കാരി കിണറ്റില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ അമ്മ മരിച്ചു

കല്ലമ്പലം: ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ മരിച്ചു. മകളുടെ നില അതീവ ഗുരുതരമാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയതായിരുന്നു 19കാരിയായ രമ്യ. മകളെ രക്ഷിക്കാനായി ഒപ്പം ചാടിയ പുതുശേരിമുക്ക് കയ്പടക്കോണം കുന്നുംപുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ രമ(46) ആണ് മരിച്ചത്. രമ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. സമീപത്തെ മരണവീട്ടില്‍ പോയി മടങ്ങിവന്ന രമ്യയോട് മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് ഗിരീഷ് വഴക്കിടുകയായിരുന്നു. തുടര്‍ന്ന് രമ്യ വീടിന്റെ മുമ്പിലെ കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ രമ ഒപ്പം ചാടി.

ഉടന്‍ ഇരുവരേയും രക്ഷിക്കാന്‍ ഗിരീഷ് കിണറ്റിലിറങ്ങിയെങ്കിലും അമ്പത് അടി താഴ്ചയുള്ള കിണറിന്റെ പകുതി എത്തിയപ്പോഴേക്കും നിലതെറ്റി കിണറ്റില്‍ വീണു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയെത്തി മൂവരേയും പുറത്തെടുത്തു. രമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രമ്യയുടെ നില ഗുരുതരമായി തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഗിരീഷ് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

ബിഷപ്പിന്റെ വേഷത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് കച്ചവടം

subeditor

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുങ്ങി; കാട്ടാക്കടയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ

നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യില്‍, കൃത്യം നിര്‍വഹിച്ച ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തി വീഡിയോ കൈമാറി

ഒമ്പതാം ക്ലാസുകാരനെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

subeditor12

വനിതാ സോഫ്റ്റ് വേർ എഞ്ചീയറെ റോഡിലിട്ട് കൊലപ്പെടുത്തി

subeditor

പാലക്കാട് നേഴ്സുമാരേ മാനഭംഗപെടുത്തുകയും, ആത്മഹത്യകളും ഉണ്ടായത്: പാലന ആശുപത്രിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

subeditor

പീഡനക്കേസിലെ പ്രതികള്‍ക്ക് പെണ്‍കുട്ടികളുടെ വക തല്ല്‌

subeditor12

ലഹരിക്ക് അടിമയായ മകനേ പിതാവും മാതാവും ചേർന്ന് കൊലപ്പെടുത്തി

subeditor

ഫിലിപ്പീൻസുകാരി കൊല്ലപ്പെട്ട കേസിൽ മൂന്ന് മലയാളികൾക്ക് ജീവപര്യന്തം

subeditor12

മുപ്പതോളം വനിതകള്‍ അടങ്ങിയ ഗ്രൂപ്പില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വരിവരിയായി പോസ്റ്റിയത് തികച്ചും ‘പ്രൈവറ്റായ’ ദൃശ്യങ്ങള്‍

നഗ്‌ന ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി, പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാക്കി

യുവതിയേ പോലീസുകാനരും കൂട്ടാളികളും ചേർന്ന് പീഡിപ്പിച്ചു, പ്രതികൾ അറസ്റ്റിൽ

subeditor