ഇന്ത്യൻ മുൻ നേവി ഉദ്യോഗസ്ഥനെ ചാരവൃത്തി ആരോപിച്ച് വധിക്കാൻ പാക്കിസ്ഥാൻ കോടതിയുടെ ഉത്തരവ്‌

ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ നേവി ഉദ്യോഗസ്ഥനെ വധിക്കാൻ പാക്കിസ്ഥാൻ പട്ടാള കോടതി ഉത്തരവിട്ടു.ചാരവൃത്തി ആരോപിച്ച് പാകിസ്താനില്‍ പിടിയിലായ കുല്‍ഭൂഷന്‍ ജാദവിനെയാണ്‌ വിധിച്ചത്. സംഭവത്തിൽ ഇന്ത്യ അതിശക്തമായ പ്രതിഷേധൻ രേഖപ്പെടുത്തി.പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ സെക്രട്ടറിയാണ് പ്രതിഷേധം അറിയിച്ചത്. കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത് അപഹാസ്യമാണെന്ന് ഇന്ത്യ അറിയിച്ചു. വധശിക്ഷ സാമാന്യ നീതിയുടെ ലംഘനമാണ്. കുല്‍ഭൂഷന്റെ വിചാരണ ഇന്ത്യന്‍ ഹൈക്കമ്മീനെ പോലും അറിയിച്ചില്ലെന്നും ഇന്ത്യ പ്രതികരിച്ചു. വിചാരണയും വിധിയും എല്ലാം ഏകപക്ഷീയമാണ്‌. ഒരു തരത്തിലും ഈ വിധി അംഗീകരിക്കില്ല. അന്താരാഷ്ട്ര നിയമങ്ങൾ പാക്കിസ്ഥാൻ ലംഘിച്ച് അദ്ദേഹത്തേ വധിച്ചാൽ പ്രത്യാഘാതം നേരൊടേണ്ടിവരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി.

ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്.   രാജ്യവിരുദ്ധ നീക്കം നടത്തിയതിനും ബലൂചിസ്ഥാനില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്നും ആരോപിച്ചാണ് വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷന്റെ കുറ്റസമ്മത വീഡിയോ എന്ന പേരില്‍ ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.ഈ വീഡിയോയിൽ അദ്ദേഹം തീർത്തും അവശനും സമ്മർദ്ദങ്ങൾക്കും ഭീഷണിക്കും അടിമപ്പെട്ടതായി കാണാം എന്നും പറയുന്നു.

Loading...

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് കുല്‍ഭൂഷന്‍ പാകിസ്താനില്‍ പിടിയിലായത്. റോ ഏജന്റെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 46 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവന്ന ആരോപണവും കുല്‍ഭൂഷനെതിരെ പാകിസ്താന്‍ ഉന്നയിച്ചു.