പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎയ്ക്ക് ഇമെയിൽ സന്ദേശം, ജാ​ഗ്രത കൂട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. മോദിയെ വധിക്കുമെന്ന ഇമെയിൽ സന്ദേശമാണ് എൻഐഎയ്ക്ക് ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കാൻ, അവർ 20 സ്ലീപ്പർ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ സ്ലീപ്പർ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആർഡിഎക്സും ഉണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇമെയിലിൽ വന്ന സന്ദേശം അനുസരിച്ച്, ‘പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി.

അത് നടപ്പിലാക്കാൻ അവർ കാത്തിരിക്കുകയാണ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികൾ എല്ലാവരും ഈ ഗൂഢാലോചനയിൽ ബന്ധപ്പെട്ടിരിക്കുന്നു’,എന്നാണ്.എൻഐഎയുടെ മുംബൈ ബ്രാഞ്ചിലേയ്ക്കാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയിൽ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എൻഐഎ കൈമാറി. അതേസമയം, ഇമെയിൽ അയച്ച ഐപി വിലാസം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബർ സുരക്ഷാ ഏജൻസി.

Loading...