പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 65 ആയി ഉയർന്നു

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. 100 പേർക്കു പരിക്കേറ്റു. അപ്പർ സിന്ധിൽ റേതി-ധാർകി സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം.

കറാച്ചിയിൽ നിന്നു സർഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോൾ ആ പാളത്തിലൂടെ റാവൽപിണ്ടിയിൽ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സർ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം അവസാനിച്ചതായും അപകടത്തിൽപ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണൽ സൂപ്രണ്ട് അറിയിച്ചു.

Loading...