പാലിനും മദ്യത്തിനും വില കൂട്ടുന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം. സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. പാല്‍ ലിറ്ററിന് ആറ് രൂപയാകും കൂടുക. മദ്യത്തിന് വില കൂട്ടുന്നത് വിറ്റു വരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താന്‍ ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രി സഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാനത്ത് അരിയുള്‍പ്പെടെ നിത്യോപോഗ സാധനങ്ങളും ക്ഷേമ പെന്‍ഷനുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്ചയ്‌ക്കൊപ്പം സര്‍ക്കാര്‍ ധൂര്‍ത്തും പാഴ്‌ചെലവും കൂടുകയാണ്. പതിനോരായിരം കോടിയില്‍പ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെന്‍ഷന്‍കാരും റേഷന്‍ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്.

Loading...

55 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷനുകള്‍ മുടങ്ങിയത് കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതല്‍ റേഷന്‍ മുടങ്ങുന്ന സ്ഥിതിയാണ് കമ്മിഷന്‍ പകുതിയാക്കിയതോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഭക്ഷ്യകിറ്റ് നല്‍കിയതില്‍ റേഷന്‍കടക്കാരുടെ കുടിശിക 50 കോടിയാണ്.