എംഎൽഎ പണി നിർത്തി കൊടി സുനിയുടെ തുണി അലക്കിക്കൊടുക്കൂ ,ഷംസീറിനെതിരെ ഡീൻ

തിരുവനന്തപുരം : എ എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് ‘മനുഷ്യ സ്‌നേഹം’. ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം …

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ശ്രീ.എ.എന്‍.ഷംസീര്‍ ….

നിങ്ങള്‍ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്‌നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് …
ബെന്‍സ് കാറില്‍ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്…
മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് ‘മനുഷ്യ സ്‌നേഹം’ …

ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം …

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം …
കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …
പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് …
വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക …

കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത് .