ഞാന്‍ പണ്ട് കവിതകള്‍ മോഷ്ടിക്കുമായിരുന്നു, ഇപ്പോഴും മോഷ്ടിക്കുന്നുണ്ട്, ഇനീം മോഷ്ടിക്കും, എന്ന തലക്കെട്ടില്‍ പോസ്റ്റ് കാച്ച്, തുറന്നടിച്ച് ദീപ നിശാന്ത്

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുള്ളയാളാണ് ദീപ നിശാന്ത്. സമകാലിക വിഷയങ്ങളില്‍ അവര്‍ ശബ്ദമുയര്‍ത്താറുമുണ്ട്. ഇപ്പോള്‍ തനിക്കെതിരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണത്തിന് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഞാന്‍ പണ്ട് കവിതകള്‍ മോഷ്ടിക്കുമായിരുന്നു. ഇപ്പോഴും മോഷ്ടിക്കുന്നുണ്ട്. ഇനീം മോഷ്ടിക്കും.’ എന്ന തലക്കെട്ടിലോ മറ്റോ നാലഞ്ച് പോസ്റ്റുകള്‍ കൂടി കാച്ച്.. എന്നാണ് ദീപയുടെ പുതിയ പോസ്റ്റ്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് കവിത മോഷ്ടിച്ചതെന്ന് ദീപ നിശാന്ത് തുറന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വന്‍ ട്രോള്‍ ആക്രമണം ഇവര്ഡ# നേരിടേണ്ടതായും വന്നിരുന്നു. ദീപ നിശാന്തിന്റെ കുറിപ്പ് ഇങ്ങനെ; ഞാന്‍ പണ്ട് പ്രണയിച്ചിരുന്നു. ഇപ്പോഴും പ്രണയിക്കുന്നുണ്ട്. ഇനീം പ്രണയിക്കും. ഞാന്‍ പണ്ട് ഗുരുവായൂരമ്ബലത്തില്‍ പോയിരുന്നു. ഇപ്പോഴും പോകുന്നുണ്ട്. ഇനീം പോകും. ഞാന്‍ പണ്ട് കേരളവര്‍മ്മയിലെ മരച്ചുവട്ടിലിരുന്നിരുന്നു. ഇപ്പോഴും ഇരിക്കാറുണ്ട്. ഇനീം ഇരിക്കും.ഞാന്‍ പണ്ട് പൈങ്കിളി ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഇപ്പോഴും എഴുതാറുണ്ട്. ഇനീം എഴുതും.

Loading...

ഇതൊക്കെ പറഞ്ഞാണ് നിങ്ങള്‍ എതിര്‍ക്കുന്നതെങ്കില്‍ ആത്മാര്‍ത്ഥമായും നിങ്ങളോട് ഞാന്‍ സഹതപിക്കുന്നു. കുറേക്കൂടി പാഥമിക രാഷ്ട്രീയസാക്ഷരതയെങ്കിലും നിങ്ങള്‍ക്കുണ്ടാകാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നു. ‘ഞാന്‍ പണ്ട് കവിതകള്‍ മോഷ്ടിക്കുമായിരുന്നു. ഇപ്പോഴും മോഷ്ടിക്കുന്നുണ്ട്. ഇനീം മോഷ്ടിക്കും.’ എന്ന തലക്കെട്ടിലോ മറ്റോ നാലഞ്ച് പോസ്റ്റുകള്‍ കൂടി കാച്ച്.. നിങ്ങടെ വയറ്റിപ്പിഴപ്പല്ലേ. ഞാനങ്ങ് ക്ഷമിക്കും!