വീട്ടമ്മമാര്‍ മുതല്‍ നടിമാര്‍ വരെ ലിസ്റ്റില്‍; ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകള്‍;

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ഡിപേ ഫേക്ക് വീഡിയോകള്‍ അഥവാ വ്യാജവീഡിയോകള്‍ സൈബര്‍ ലോകത്ത് ഭീഷണിയാകുന്നു.. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തില്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളില്‍ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്.

മുന്‍നിര നടികളുടെയും വീട്ടമ്മമാരുടെയും പേരില്‍ വ്യാജ സെക്‌സ് വിഡിയോകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഡീപ്‌ഫേക്ക് വിഡിയോകള്‍ ഓണ്‍ലൈനില്‍ വ്യാപിക്കുന്നത് തടയാന്‍ സാങ്കേതിക സ്ഥാപനങ്ങള്‍ പോരാടുമ്പോഴും പുറത്തിറങ്ങുന്ന വിഡിയോകള്‍ക്ക് ഒരു കുറവുമില്ല. പുതിയ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം പുറത്തിറങ്ങുന്ന ഡീപ്‌ഫേക്ക് വീഡിയോകളില്‍ 96 ശതമാനവും വനിതാ സെലിബ്രിറ്റികളെ ലക്ഷ്യം വച്ചുള്ള അശ്ലീലത ഉള്‍ക്കൊള്ളുന്നു..

അടുത്തിടെ വൈറലായ ഫേസ്ബുക് സി..ഇ..ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെയും, ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ പറയുന്നതായി തോന്നിപ്പിക്കുന്ന വിഡിയോകളെയാണ് ഡീപ്‌ഫേക്കുകള്‍ എന്ന് പറയുന്നത്. ഏഴു മാസത്തിനിടെ ഡീപ്‌ഫേക്ക് വീഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകളാണ്. വിദഗ്ദ്ധരല്ലാത്തവര്‍ക്ക് ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള തടസം കുറയ്ക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും വര്‍ദ്ധനയും വന്‍ വെല്ലുവിളിയാണ്.വ്യാജ വീഡിയോകള്‍ക്ക് 13.4 കോടി സന്ദര്‍ശകരെയാണ് ഈ സൈറ്റുകള്‍ക്ക് കുറഞ്ഞകാലത്തില്‍ ലഭിച്ചത്.

വ്യൂവര്‍ഷിപ്പിലെ ഈ കുതിപ്പ് വെബ്സൈറ്റുകളെ കൂടുതല്‍ ഡീപ്ഫേക്ക് അശ്ലീല വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും ഹോസ്റ്റു ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. മുന്‍നിര നടികളുടെയും വീട്ടമ്മമാരുടെയും പേരില്‍ വ്യാജ സെക്‌സ് വിഡിയോകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്ന വലിയ മാഫിയയായി ഇത് വിപൂലീകരിക്കപ്പെടുന്നു എന്നാണ് പഠനം പറയുന്നത്.അതേ സമയം ഡീപ്പ് ഫേക്കുകളെ നേരിടാന്‍ വലിയ തോതിലുള്ള ഗവേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത് മൈക്രോസോഫ്റ്റ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം..ഐ..ടി), മറ്റ് സ്ഥാപനങ്ങള്‍ ഫേസ്ബുക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ കഴിയുന്ന ഓപ്പണ്‍ സോഴ്സ് ഉപകരണങ്ങള്‍ സൃഷ്ടിക്കുന്നതിന് 10 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്തു.