എനിക്ക് വേണ്ടത് ഹാഷിഷാണ് കഞ്ചാവല്ല, ദീപിക പദുകോണിന്റെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തതിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് സിനിമാ ലോകത്ത് നിന്നും പുറത്ത് വരുന്നത്. അന്വേഷണത്തിൽ നിരവധി പ്രമുഖ സിനിമാ താരങ്ങളെയാണ് എൻസിബി ചോദ്യം ചെയ്തത്. ഇപ്പോഴിതാ അന്വേഷണം മുൻ നിര ബോളിവുഡ് താരങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്. ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍,സാറാ അലിഖാൻ, ശ്രദ്ധ കപൂർ,രാകുൽ പ്രീത് എന്നിവരോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിബി നോട്ടീസ് അയച്ചിരിക്കുകയാണ്.

മുൻനിര താരമായ ദീപികയോട് വെള്ളിയാഴ്ചയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.എന്നാൽ നടിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപികയും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ ആരാധകരടക്കം ഞെട്ടിയിരിക്കുകയാണ്.

Loading...