ആ സംവിധായകൻ്റെ സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് ദീപിക പദുക്കോൺ

Loading...

മീടു ആരോപണ വിധേയനായ സംവിധായകന്‍ ലവ് രഞ്ജന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും രണ്‍ബീര്‍ കപൂറും ലവ് രഞ്ജന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ട്വിറ്ററില്‍ നോട്ട് മൈ ദീപിക എന്ന ഹാഷ്ടാഗും സജീവമായത്.

സോനു കീ ടീറ്റു കി സ്വീറ്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലവ് രഞ്ജന്‍ ഒരുക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 2018ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മീ ടു ക്യാമ്പയിനില്‍ ലവ് രഞ്ജനും ഉള്‍പ്പെടുന്നത്. ബോളിവുഡിലെ നടിയാണ് സംവിധായകനെ രംഗത്ത് എത്തിയിരുന്നത്.

Loading...