വിമാനത്താവളത്തിലെ മഷി അലര്‍ജി ഉണ്ടാക്കുന്നു, പരാതിയെത്തുടര്‍ന്ന് പുതിയ ബാച്ച് മഷി എത്തിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ക്വാറന്റൈന്‍ നിര്‍ദേശിച്ച് കൈയില്‍ അടയാളപ്പെടുത്താനുപയോഗിക്കുന്ന മഷി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി. കോണ്‍ഗ്രസ് നേതാവ് മധു ഗൗഡ് യാക്ഷിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നടപടിയുണ്ടായി.പുതിയ ബാച്ച് മഷി എത്തിച്ചതായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. മഷി ഉപയോഗിച്ചതിനെ തുടര്‍ന്ന് കയ്യില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതായി മധു ഗൗഡ് യാക്ഷി പരാതി നൽകിയിരുന്നു.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും വക്താവുമായ മധു ഗൗഡ് യാക്ഷി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയോട് മഷി മാറ്റി നല്‍കുന്ന കാര്യം ട്വിറ്ററിലൂടെ സൂചിപ്പിച്ചത്. കയ്യില്‍ മഷി കൊണ്ടടയാളപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളും ചിത്രം സഹിതം അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ഇത് മൂലം തുടര്‍ച്ചയായ ചെറിച്ചിലും വേദനയും അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

Loading...