വ്യത്യസ്ത ലഹരികളുമായി ഡെൽഹിയിൽ കോക്ടെയിൽ വാരം

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ ലഹരിയുടെ വ്യത്യസ്ത രുചികളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഡല്‍ഹി കോക്ക്ടെയില്‍ വാരം. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന മേളയില്‍ ലോകോത്തര മദ്യമിശ്രണങ്ങളാണ് മാറ്റുരയ്ക്കുക. ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ കോക്ക്ടെയില്‍ വീക്ക് നടത്തുന്നത്.
എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നഗരത്തിലെ പ്രമുഖ ബാറുകളും ലോഞ്ചുകളും പങ്കെടുക്കും.

കോക്ക്ടെയില്‍സ് ആന്‍ഡ് ഡ്രീംസ്, സ്പീക്ക്‌ഈസി, പിസിഒ, എക് ബാര്‍, ഫിയോ കുക്ക്ഹൗസ്, ക്വല, പിങ്ക് ഓറിയെന്‍റ്, ഒലിവ് ബാര്‍ ആന്‍ഡ് കിച്ചണ്‍, ഗപ്പി ബൈ അലി എന്നിവയാണ് മേളയില്‍ പങ്കെടുക്കുന്ന പ്രധാന മദ്യശാലകള്‍. പ്രശസ്തരായ ബാര്‍ടെന്‍ഡര്‍മാരും അവരുടെ പ്രകടനങ്ങളും മേളയുടെ ആകര്‍ഷണമാണ്.
കോക്ക്ടെയിലുകള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളും അതിഥികള്‍ക്കായി ഒരുക്കുന്നുണ്ട്.

Loading...