രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു, ദില്ലിയിൽ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നു. അതിനിടെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. വ്യാപനം തടയാൻ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന ബിജെപിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കെജരിവാളിന്റെ നീക്കം.

ദില്ലിയിൽ ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 131 പേരാണ് ദില്ലിയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. അതെ സമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 89 ലക്ഷത്തിലേക്ക് എത്തി. പ്രതിദിന രോഗികളുടെ എണ്ണം നാല് ദിവസമായി നാൽപതിനായിരത്തിൽ താഴെയാണ് .

Loading...

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ദില്ലി സർക്കാർ. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ​ദില്ലിയ്ല‍ വിവാഹത്തിന് അൻപത് പേർ മാത്രമാക്കി ചുരുക്കി സർക്കാർ ഉത്തരവിറക്കി. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. നേരത്തെ വിവാഹചടങ്ങുകൾക്ക് 200 പേർക്ക് പങ്കെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. നിലവിലെ കൊറോണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം.
രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യതലസ്ഥാനത്തെ സാഹചര്യം അതിരൂക്ഷമാണ്. രണ്ടാഴ്ച്ചക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും അതിതീവ്ര അവസ്ഥയിലേക്കാണ് ദില്ലിയെ തള്ളിവിട്ടത്.