ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു: മരിച്ച മലയാളികളുടെ എണ്ണം പതിമൂന്നായി

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങുന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനുശേഷംതിരികെ വീട്ടില്‍ എത്തിയി. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഇയാള്‍ക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസ്റ്റീവായി. ഇതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം സംഭവിച്ചത്

Loading...

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന സുള്ള്യ സ്വദേശിനി മരിച്ചു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 20 ആയി. സുള്ള്യ താലൂക്കിലെ ജനറല്‍ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് വയോധികയായ സ്ത്രീയെ പ്രവേശിപ്പിച്ചിരുന്നു. ഇതേ സമയം മറ്റൊരു വയോധികനെയും അതേ വാര്‍ഡില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. വയോധികന് കോവിഡ് പോസിറ്റീവായതിനു പിന്നാലെ ജീവനക്കാര്‍ക്കും ഒരു നഴ്‌സിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നഴ്‌സില്‍ നിന്നുമാണ് സ്ത്രീക്ക് കോവിഡ് പകര്‍ന്നത്. പരിശോധനാഫലം വരുന്നതിന് മുമ്ബ് തന്നെ സ്ത്രീ മരണപ്പെട്ടിരുന്നു. പരിശോധനാഫലം വന്നപ്പോഴാണ് കോവിഡുള്ളതായി വ്യക്തമായത