ഓരോ നാലു മണിക്കൂറിലും ഓരോ പീഡനം

ന്യൂഡൽഹി: ഓരോ നാലു മണിക്കൂർ പിന്നിടുമ്പോഴുമ്പോഴൂം ഡൽഹിയിൽ ഓരോ പീഡനം വീതം നടക്കുന്നെന്ന് ഡൽഹി പോലീസ്. 2016 ലെ ഔദ്യോഗിക വാർഷിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡൽഹിയെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ വാർഷം രജിസ്റ്റർ ചെയ്തത് 2,09,519 കേസുകളിൽ 73 ശതമാനവും സ്ത്രികൾക്കെതിരായ അതിക്രമങ്ങളിൽ പെട്ടവയാണ്. എന്നാൽ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറവായിരുന്നെന്നും പോലീസ് പറഞ്ഞു.അക്രമങ്ങളിൽ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.