ദില്ലി: ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് കനത് സുരക്ഷയില്‍. ഷഹീന്‍ബാഗ് സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ദില്ലിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലുടനീളം സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.നാല്‍പ്പതിനായിരിത്തിലധികും ദില്ലി പോലീസ് ഉദ്യോഗസ്ഥരും സായുധ സേനയുടെ 190 കമ്പനിയും 19000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 1375 പോളിങ് സ്റ്റേഷനുകളില്‍ 2689 പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദില്ലിയിലെ 70 മണ്ഡലങ്ങളിലേക്കായി നടക്കുന്ന വോട്ടെടുപ്പില്‍ 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അധികാരം തുടരാന്‍ ആംആദ്മിയും പിടിച്ചെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തുനിഞ്ഞിറങ്ങിയതോടെ ദില്ലിയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകളില്‍ എല്ലാം തന്നെ ആംആദ്മിക്ക് പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കും എന്നാണ് പ്രവചിക്കുന്നത്.
അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി ആം ആദ്മി വോട്ട് തേടുമ്പോള്‍ ബിജെപിയാകട്ടെ പ്രാദേശിക വിഷയങ്ങളെക്കാൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് ഉയർത്തിക്കാട്ടുന്നത്. 1,47,86,382 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 ഇടത്തും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.
70 അംഗ നിയമസഭയിലേക്കായി 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇക്കുറി പ്രധാന മത്സരം നടക്കുന്നത്. 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.അതേസമയം ദില്ലിയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിന് സമീപവും ഇന്നലെ വെടിവെപ്പുണ്ടായി.ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്. എന്നാൽ ഇത് വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ സംഭവമാണെന്നും പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണമല്ലെന്നും പോലീസ് അറിയിച്ചു.
വെടിവെയ്പ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ ജാമിയ മിലിയയിലേയും ഷഹീൻ ബാഗിലേയും പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിന്റെ തുടർച്ചയാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബൈക്കിലെത്തിയ അക്രമികൾ ആകാശത്തേയ്ക്ക് മൂന്ന് റൗണ്ട് നിറയൊഴിച്ച ശേഷം കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ഒരു മാസമായി പൗരത്വ ഭേദഗതിക്കെിരെ പ്രതിഷേധം നടക്കുന്ന സമരപ്പന്തലിൽ നിന്നും 400 മീറ്റർ അകലെയാണ് വെടിവെപ്പുണ്ടായത്. ഇവരുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇത് മൂന്നാം തവണയാണ് പൗരത്വ നിയനഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർക്ക് സമീപം വെടിവെപ്പുണ്ടാകുന്നത്.