ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് 10 വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് മുമ്ബാകെ 10 വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും. വിദ്യാഭ്യാസത്തിന് സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ളം, രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം, യമുന നദിയിലും ചേരികളിലും അടക്കം ശുചിത്വം തുടങ്ങിയ വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും സൗജന്യ ബസ് യാത്ര, മികച്ച ചികിത്സാ സൗകര്യം, ചെലവ് കുറഞ്ഞ യാത്രാ സൗകര്യം, മലനീകരണ രഹിത ഡല്‍ഹി, സ്ത്രീ സുരക്ഷയ്ക്കായി മൊഹല്ല മാര്‍ഷല്‍മാര്‍, അനധികൃത കോളനികള്‍ക്ക് റോഡ്, വെള്ളം, അഴുക്കുചാല്‍, സി.സി.ടി.വി, മൊഹല്ല ക്ലിനിക് അടക്കമുള്ള സൗകര്യങ്ങള്‍, ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ജഹാന്‍ ജഗ്ഗി വാഹിന്‍ മാക്കന്‍ പദ്ധതിയില്‍ വീടുകള്‍ എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഡല്‍ഹി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും കെജ് രിവാള്‍ അറിയിച്ചു.

Loading...

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്.

200 യൂനിറ്റ് വൈദ്യുതിയും 20000 ലിറ്റര്‍ വെള്ളവും സൗജന്യമായി നല്‍കുക എന്ന വാഗ്ദാനം വഴി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ സാധിക്കുെമന്നാണ് ആപ്പിന്‍റെ വിലയിരുത്തല്‍. മലനീകരണതോത് 300 ശതമാനം കുറക്കുമെന്നും രണ്ട് കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആം ആദ്മി വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. വോട്ടെണ്ണല്‍ ഫെബ്രുവരി 11ന്. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഒറ്റഘട്ടമാണ് തെരഞ്ഞെടുപ്പ്. 13,750 പോളിങ് സ്‌റ്റേഷനുകള്‍ ക്രമീകരിക്കും. 1.47 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരി 22 നാണ് പൂര്‍ത്തിയാകുന്നത്.നാമനിര്‍ദേശപത്രിക മസര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന എഎപി 70 സീറ്റുകളില്‍ 67 സീറ്റുകളും എഎപി പിടിച്ചെടുത്തിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റു ലഭിച്ചപ്പോള്‍ കാണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബേ പ്രചാരണത്തിന് തുടക്കം കുറിച്ചുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അരങ്ങേറിയെങ്കിലും ഡല്‍ഹിയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ വന്‍ ജനപങ്കാളത്തിമാണ് ദൃശ്യമായത്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷം പേര്‍ക്ക് ഉടമസ്ഥാവകാശ രേഖ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദല്‍ഹിയിലെ ഏഴു സീറ്റുകളിലും വിജയിച്ചിരുന്നു. വായൂമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയവും ഇതുതന്നെയാകാനാണ് സാധ്യത.