രണ്ടാം ദിവസവും ദില്ലിയില്‍ കര്‍ഷകരുടെ ചലോ മാര്‍ച്ച്

ദില്ലി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ എത്തിയുരിക്കുന്നത്. സംഘര്‍ഷഭരിതമായ സാഹചര്യമാണ് ഇപ്പോള്‍ ദില്ലിയില്‍. ദില്ലിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളടക്കം ഇവര്‍ ശേഖരിച്ചിട്ടുണ്ട്.

പൊലീസ് നടപടികള്‍ക്കിടെ വാഹനങ്ങളില്‍ ഇവര്‍ക്ക് ദില്ലിയിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. പിരിഞ്ഞ് ചെറിയ കൂട്ടങ്ങളായി ദില്ലിയിലേക്ക് കടക്കാനാകും ഇവര്‍ ഇനി ശ്രമിക്കുക. ഇവരെ തടയുകയെന്നത് പൊലീസിന് ശ്രമകരമാണ്. അതിനിടെ ജന്ധര്‍മന്തറില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. റോഡില്‍ നാല് ഇടത്ത് പരിശോധന നടക്കുന്നുണ്ട്. കൂട്ടം തിരിഞ്ഞ് സമരക്കാര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന് പൊലീസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് കര്‍ശന പരിശോധന.

Loading...