ഡല്‍ഹിയില്‍ തീപിടുത്തം: ഫാക്ടറികെട്ടിടത്തില്‍ നിന്ന് വീടുകളിലേക്ക് തീപടര്‍ന്നു, 32 മരണം

റാണി ഝാന്‍സി റോഡിലെ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 32 പേര്‍ മരിച്ചതായി പോലീസ്. നിപരവധി പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 5.22 ഓടെയണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആര്‍‌എം‌എല്‍ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകള്‍.

Loading...

അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആര്‍‌എം‌എല്‍ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകള്‍. 600 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ടിലാണ് തീ പിടിച്ചത്. സ്കൂള്‍ ബാഗ്, ബോട്ടില്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍‌ ഉത്പാദിപ്പിക്കുന്ന ഫ്ക്ടറിയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

തീപ്പിടുത്തം ഉണ്ടായ സമയത്ത് 20-25 തൊഴിലാളികതല്‍ ഫാക്ടറിക്കകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നെന്ന് ഉഫാക്ടറി ഉടമസ്ഥന്‍ വ്യക്തമാക്കി. ‘ഇടത്തരം കാറ്റഗറിയിലുള്ള’ തീപ്പിടുത്തമാണ് നടന്നത്. തീ പൂര്‍ണ്ണായും അണച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.