ദില്ലി തീപിടുത്തം; കെട്ടിട ഉടമ അറസ്റ്റിൽ

ദില്ലി: മുണ്ട്കയിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന കെട്ടിട ഉടമ മനീഷ് ലാക്കറെയാണ് അറസ്റ്റിലായത്. തീപിടുത്തത്തിൽ ഇതുവരെ മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീപിടുത്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം നൽകുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കമ്പനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്.

Loading...