അത്താഴത്തെ ചൊല്ലി തര്‍ക്കം; കാമുകന്‍ കാമുകിയുടെ കൊലക്കത്തിക്കിരയായി

ന്യൂഡല്‍ഹി: കാമുകിയും കാമുകനും തമ്മില്‍ അത്താഴം ഉണ്ടാക്കുന്നതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ദക്ഷിണപശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇസു (30) എന്ന നൈജീരിയന്‍ പൗരനാണ് കാമുകിയുടെ കൊലക്കത്തിയ്ക്ക് ഇരയായത്.സംഭവത്തില്‍ കാമുകി എല്‍വി ഉജ്ജുമയെ പോലീസ് അറസ്റ്റ് ചെയ്തു.

ആര് അത്താഴമുണ്ടാക്കും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉജ്ജുമ പോലീസിനോട് പറഞ്ഞു. ഇസുവാണ് ആദ്യം തന്നെ അടിച്ചതെന്നും ഇതില്‍ പേടിച്ചുപോയതിനെ തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത തന്നെ തൊടരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ അയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് ഉജ്ജുമ പോലീസിനോട് സമ്മതിച്ചു.സംഭവത്തെക്കുറിപ്പ് പോലീസ് പറയുന്നതിങ്ങനെയാണ്.

Loading...

ഉച്ചക്ക് ശേഷം തന്റെ വീട്ടിലെത്താന്‍ ഉജ്ജുമ ഇസുവിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇസുവും ഉജ്ജുമയും തമ്മില്‍ വഴക്കുണ്ടായി.അയല്‍ക്കാര്‍ ഇടപെട്ട് ശാന്തരാക്കിയെങ്കിലും അവര്‍ പോയശേഷം ഇരുവരും വഴക്ക് തുടരുകയായിരുന്നു. ഇസുവിനെ കുത്തിയ ശേഷം അരമണിക്കൂറോളം ഉജ്ജുമ കതകടച്ചിരുന്നു. തുടര്‍ന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇസുവിനെയാണ് കണ്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഉജ്ജുമ ഇസുവിനെ ആശുപത്രിയിലെത്തിക്കുന്നത്.