ഡൽഹിയിൽ 6 ഭീകരർ പിടിയിൽ; ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്

ദില്ലി: ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി ദില്ലി പൊലീസ്. ആറ് ഭീകരരെ പിടികൂടിതായി ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ വ്യക്തമാക്കുന്നു. ദില്ലി, മുംബൈ ഉൾപ്പെടെ സ്ഥലങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതി ഇട്ടിരുന്നതായും ദില്ലി പൊലീസ് അറിയിച്ചു. ദില്ലി, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും ആർഡിഎക്‌സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു..അറസ്റ്റിലായവരിൽ രണ്ട് ഭീകരർ പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണ്സം.ഘത്തിൽ 15 പേരോളം ഉണ്ടെന്നും ഇവരെ രണ്ട് സംഘമായി തിരിച്ചാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് വ്യക്തമാക്കി..ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഭീകരാക്രമണ പദ്ധതിക്ക് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്
facebook volgers kopen