ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ നേരത്തെയും പൊലീസിന്റെ ക്രൂരമായ നടപടികളൊക്കെയും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പൊലീസ് കൈയ്യൂക്ക് കാണിച്ചത് തെരുവില്‍ ഉന്തുവണ്ടി കച്ചവടം നടത്തുന്ന പാവങ്ങള്‍ക്ക് നേരെയാണ്. വഴിയോരത്ത് കച്ചവടം നടത്തിക്കൊണ്ടിരുന്ന പച്ചക്കറിക്കടക്കാരന്റെ ഉ്തുവണ്ടിയാണ് പൊലീസുകാരന് നശിപ്പിച്ചത്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നടപടികള്‍ക്കിടെയായിരുന്നു പൊലീസ് നടപടി. അതേസമയം ഈ പൊലീസുകാരനെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
സെന്‍ട്രല്‍ ഡല്‍ഹിയിലാണ് സംഭവം. ഇയാള്‍ ഉന്തുവണ്ടികള്‍ നശിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൊക്കെയും വ്യാപകമായി പ്രചരിച്ചിരുന്നു. രജ്ഞിത് നഗര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രജീബീറാണ് കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ നശിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടപടിയെടുത്തത്.
ലോക്ക് ഡൗണിനിടെ പരിശോധനകള്‍ക്കായി നെഹ്റു നഗറിലെത്തിയ രജ്ബിര്‍ വഴിയോര പച്ചക്കറി കച്ചവടക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നുള്ള വാദപ്രതിവാദത്തിനിടെ രജ്ബിര്‍ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഉന്തുവണ്ടികള്‍ അടിച്ചുനശിപ്പിക്കുകയാണുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. മൂന്നോളം ഉന്തുവണ്ടികള്‍ ലാത്തി ഉപയോഗിച്ച് ഇയാള്‍ അടിച്ചുനശിപ്പിച്ചതായി വീഡിയോയില്‍ വ്യക്തമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് രജ്ബിര്‍ ഇവര്‍ക്കെതിരേ അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി കൈകൊണ്ടതായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ സഞ്ജയ് ഭാട്ടിയ അറിയിച്ചു.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ യാതാരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നോളം ഉന്തുവണ്ടികള്‍ ലാത്തി ഉപയോഗിച്ച് ഇയാള്‍ അടിച്ചുനശിപ്പിച്ചതായി വീഡിയോയില്‍ വ്യക്തമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് രജ്ബിര്‍ ഇവര്‍ക്കെതിരേ അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി കൈകൊണ്ടതായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ സഞ്ജയ് ഭാട്ടിയ അറിയിച്ചു.ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ യാതാരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.