ഡല്‍ഹിയില്‍ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

ന്യുഡല്‍ഹി;  ഡല്‍ഹിയില്‍ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു.  ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളംകയറി. ഗതാഗതം സ്തംഭിച്ചു. വരുന്ന ഏതാനും ദിവസങ്ങളിലും ഇടിയോടൂകൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജ്ഗാവ് മുതല്‍ വസന്ത് കുഞ്ച് വരെയുള്ള റോഡ് പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഐഐടില മുതല്‍ മുനിര്‍ക വരെയുള്ള റോഡില്‍ വളരെ സാവധാനത്തിലാണ് വാഹനങ്ങള്‍ നീങ്ങുന്നത്.

പലയിടങ്ങളിലും 50 മില്ലിമീറ്ററിനു മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്.മോശം കാലാവസ്ഥയില്‍ വിമാനത്താവളങ്ങളിലെ കാഴ്ചപരിധി കുറഞ്ഞതോടെ വിമാന സര്‍വീസുകളും താറുമാറായി. പല സര്‍വീസുകളും വൈകുകയാണ്. മെട്രോ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്.

Loading...