പട്ടാപ്പകല്‍ സൊമാറ്റോ ഡെലിവറി ബോയിയെ യുവാവ് കുത്തിക്കൊന്നു

മുംബൈ: നടുറോട്ടില്‍ പഴക്കച്ചവടക്കാരനും ഡെലിവറി ബോയിയും തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍. റോഡില്‍ നിര്‍ത്തിയിട്ട ഉന്തുവണ്ടിയുടെ പേരിലാണ് തര്‍ക്കം ഉണ്ടായത്. റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സൊമാറ്റോ ഡെലിവറി ബോയിയും പഴക്കച്ചവടക്കാരും തമ്മില്‍ വാഗ്വാദമുണ്ടായി. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയും ഡെലിവറി ബോയിയെ പഴക്കച്ചവടക്കാരന്‍ അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

സൊമാറ്റോ ഡെലിവറി ബോയിയായ അമുല്‍ ഭാസ്‌കരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 20 വയസ്സു മാത്രം പ്രായമായ യുവാവാണ് നടുറോഡില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.മുംബൈയിലെ പവായില്‍ ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ഹോട്ടലില്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നപ്പോഴാണ് അമുല്‍ കൊല്ലപ്പെട്ടത്.

Loading...

റോഡിൽ യാത്രയ്ക്ക് തടസ്സമാകുന്ന തരത്തിൽ ഉന്തുവണ്ടി നിർത്തിയിട്ടത് ശ്രദ്ധിക്കുന്നത്.തുടർന്ന് വണ്ടി മാറ്റി നിർത്തിയിടാൻ പഴക്കച്ചവടക്കാരനായ സച്ചിൻ ദിനേശ് സിം​ഗിനോട് അമുൽ ആവശ്യപ്പെട്ടു. ഹോട്ടലിന് മുന്നിൽ വണ്ടി പോകുന്നതിനുള്ള വഴി മുടക്കിയാണ് ഉന്തുവണ്ടി നിർത്തിയിട്ടിരിക്കുന്നതെന്നും എടുത്തുമാറ്റണമെന്നും അമുൽ ആവശ്യപ്പെട്ടെങ്കിലും സച്ചിൻ വിസമ്മതിക്കുകയായിരുന്നു.തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി. തർക്കം മൂത്തതോടെ സച്ചിൻ ഉന്തുവണ്ടിയില്‍ കുരിതിയിരുന്ന കത്തി ഉപയോ​ഗിച്ച് അമുലിനെ കുത്തി പരിക്കേൽപ്പിച്ചു.

നെഞ്ചിലും വയറ്റിലും സാരമായി പരിക്കേറ്റ അമുലിനെ പ്രദേശത്തുള്ളവർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത പൊലീസ് സച്ചിനും സഹായിക്കുമായി തെരച്ചിൽ ഊർജ്ജിതമാക്കി.കുർല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സച്ചിനെ പൊലീസ് പിടികൂടിയത്. ജൻമനാടായ ഉത്തർപ്രദേശിലേക്ക് കടക്കുന്നതിനായി ട്രെയിൻ കയറാൻ സ്റ്റേഷനിൽ എത്തിതായിരുന്നു പ്രതി. ഇയാൾക്കൊപ്പം സുഹൃത്ത് ജിതേന്ദ്ര ഹരിറാം റായ്ക്കറെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി അങ്കിത് ​ഗോയൽ പറഞ്ഞു.