മന്ത്രിക്ക്‌ മൂത്ത കേരളവിരോധം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​തി​രെ ദേ​ശാ​ഭി​മാ​നി മുഖപ്രസം​ഗം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​തി​രെ സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി രം​ഗത്ത്. കേന്ദ്രമന്ത്രി കേരളത്തിന്‌ ബാധ്യതയാകരുത്‌ എന്ന തലക്കെട്ടോടുകൂടിയാണ് മുഖപ്രസം​ഗം ആരംഭിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസംഘടനയും ആഗോളമാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു. അപ്പോഴും അതിന്‌ തയ്യാറാകാൻ കേന്ദ്രത്തിലെ മലയാളിയായ ഒരു മന്ത്രി തയ്യാറായില്ല. മാത്രമല്ല, കേരളത്തിന്റെ ഈ നേട്ടത്തെ ഇകഴ്‌ത്തിക്കാണിക്കാനാണ്‌ അദ്ദേഹം മൽസരിച്ചത്‌. ആ മന്ത്രിയുടെ പേരാണ്‌ വി മുരളീധരൻ. മ​ന്ത്രി​ക്ക് മൂ​ത്ത കേ​ര​ള വി​രോ​ധ​മാ​ണെ​ന്നാ​ണെന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ വിമര്‍ശിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന തരംതാണ‌ പ്രസ്‌താവനകൾ ഇറക്കി തുരങ്കംവയ്‌ക്കാനാണ്‌ മന്ത്രി വി മുരളീധരൻ ശ്രമിച്ചത്‌. എന്നാൽ, സ്വന്തം മന്ത്രാലയംപോലും അതിന്‌ ചെവികൊടുത്തില്ല എന്ന്‌ സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്‌താവന വ്യക്തമാക്കുന്നു. അപ്പോൾ മന്ത്രി പറയുന്നത്‌ കോംപ്ലിമെന്റ്‌ എന്ന പദത്തിന്റെ അർഥം പ്രശംസ എന്നല്ല എന്നാണ്‌. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട്‌ പറയട്ടെ ഓക്‌സ്‌ഫോർഡ്‌ കേംബ്രിഡ്‌ജ്‌ ഡിക്‌ഷണറികളെങ്കിലും മറിച്ചുനോക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മുഖപ്രസം​ഗത്തിൽ വിമർശിക്കുന്നു.

Loading...

പ്ര​വാ​സി വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ വി.​മു​ര​ളീ​ധ​ര​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ വി​ഷ​യ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ള്ള​വ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ​രു​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്. കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നും ഇ​ക​ഴ്ത്തി​ക്കെ​ട്ടാ​നും മാ​ത്ര​മാ​യു​ള്ള ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും പ​ത്രം വി​മ​ര്‍​ശി​ക്കു​ന്നു​. എന്നും വിദ്വേഷരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക്‌ ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂവെന്നും. ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന്‌ കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക്‌ ഉയരാൻ വി മുരളീധരന്‌‌ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും. പാർലമെന്ററികാര്യം വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ്‌ മുരളീധരൻ. പാർലമെന്റിൽ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്‌ദം ആരും ശ്രവിച്ചിട്ടില്ലെന്നും മുഖപ്രസം​ഗംകുറ്റപ്പെടുത്തുന്നു.