മദ്യ വിതരണത്താനായുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ എപ്പോള്‍ എത്തും? അറിയാം വിശദ വിവരങ്ങള്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ട്അപ്പ് കമ്പനി മദ്യ വിതരണത്തിനായി വികസിപ്പിച്ച മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തി. പ്ലേസ്റ്റോറിന്റെ പരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ ആപ്പ് പ്ലേസ്റ്റോറില്‍ എത്തും. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിച്ച് വ്യാഴാഴ് മുതല്‍ മദ്യ വിതരണം ആരംഭിക്കാനാവുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളിലും മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കും. മദ്യം വാങ്ങാന്‍ എത്തേണ്ട സമയവും കൃത്യമായി ഈ ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ സമയത്ത് പോയാല്‍ മദ്യം വാങ്ങി വരാം. എല്ലായിടത്തും ഒരേ വിലയായിരിക്കും മദ്യത്തിന് ഈടാക്കുക. ബെവ്‌കോ കേന്ദ്രങ്ങളില്‍ ഏറെ തിരക്കില്ലെങ്കില്‍ ബാര്‍ കൗണ്ടറുകള്‍ തുറക്കുമെന്നാണ് സൂചന.

Loading...

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യ വിതരണം നടക്കും. വെര്‍ച്വല്‍ ക്യൂ വഴി മദ്യം വിതരണം ചെയ്യാന്‍ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയര്‍, വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിരുന്നു. നേരത്തെ ബെവ്‌കോ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനവും ബെവ്‌കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയും അദ്ദേഹം തന്നെ തയ്യാറാക്കും.