സീമയുടെ ആദ്യ വിവാഹം നീണ്ടത് നാല് മാസം, പിന്നീട് കളത്തിലിറങ്ങി, പുറത്തെത്തുന്നത് ആരെയും ഞെട്ടിക്കും വിവരങ്ങള്‍

പെരുമ്പാവൂരിലെ വ്യവസായിയെ തേന്‍കെണിയില്‍ പെടുത്തി പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ(35)യെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സീമയ്ക്ക് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷമായുള്ള ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് യുവതി വ്യവസായിയെ പെടുത്തിയത്. 45 ലക്ഷം തട്ടിയിട്ട് വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പരാതി നല്‍കിയത്.

സീമ വ്യവസായിയുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിനിമ നടിയെന്ന വ്യാജേനയാണ് അരി മുതലാളിയുമായി സീമ അടുത്തത്.

Loading...

ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി. സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന.

സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്കു ബന്ധമുള്ളതായി പറയുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളില്‍ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും വിശദമായി പൊലീസ് ചെദ്യം ചെയ്യും. ഷാഹിന്‍ സീമയുടെ കാമുകനാണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാല്‍ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.

സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്. കഴിഞ്ഞ മാസം പെണ്‍വാണിഭത്തിന് തൃശൂരില്‍ നിന്ന് ഇവരെ പോലീസ് പൊക്കിയിരുന്നു. ഇതര സംസ്ഥാനക്കാരികളായ പെണ്‍കുട്ടികളടക്കം ആറുപേരാണ് അന്ന് അറസ്റ്റിലായത്. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പില്‍ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകര്‍ഷിച്ചു വലയിലാക്കുകയാണ് പതിവ്.