ക്ഷേത്ര ഭൂമിയുടെ വിശദാംങ്ങൾ അടങ്ങിയ രേഖകൾ കാണാനില്ല: ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റ് വീണ്ടും സ്വകാര്യ ട്രസ്റ്റിന്റെ കൈകളിലേക്ക് എത്തിക്കാനുള്ള ​ഗൂഢാലോചന: ചതി മനസ്സിലാകാതെ ഹൈന്ദവ സംഘടനകൾ

cheruvally estate, thiruvithamkoor devaswom board, sabarimala airport,

തിരുവനന്തപുരം: ക്ഷേത്ര ഭൂമിയുടെ വിശദാംങ്ങൾ അടങ്ങിയ രേഖകൾ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പക്കൽ നിന്നും കാണാതായെന്ന്
റിപ്പോർട്ട്. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് 2800 ഏക്കറോളം ഭൂമിയുടെ തർക്കം നടക്കുന്ന സമയത്താണ്‌ ദേവസ്വം ക്ഷേത്രങ്ങളുടെ പരമ്പരാഗത ഭൂമിയുടെ വിവരങ്ങൾ സംബ്ധിച്ച രേഖകൾ കാണാതായിരിക്കുന്നത്. രാജഭരണകാലത്ത്‌ ബ്രിട്ടീഷ്‌ കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ്‌ യു.കെ. ലിമിറ്റഡ്‌ അടക്കമുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ പാട്ടത്തിന്‌ ദേവസ്വം നല്‍കിയ ഭൂപ്രദേശങ്ങളെ സംബന്ധിച്ച സര്‍വ രേഖകളും ഇതോടെ നഷ്‌ടമായി. പശ്ചിമഘട്ട ദേവസ്വത്തിന്റെ പക്കലുണ്ടായിരുന്ന ഭൂസ്വത്ത്‌ സംബന്ധിച്ച ആധാരങ്ങളും സ്ഥാവര ജംഗമ വസ്‌തുക്കള്‍ സംബന്ധിച്ച വിവരങ്ങളും അടങ്ങുന്നതായിരുന്നു രേഖകള്‍.

Loading...

ദേവസ്വത്തിനു വിമാനത്താവളം വരുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ഭൂമിയുണ്ട്. ബ്രിട്ടീഷ് കമ്പിനിയായ ഹാരിസൺ ഭൂമി പാട്ടത്തിനെടുക്കുന്നതിനും മുമ്പേ ക്ഷേത്രം ഉണ്ടായിരുന്നു. സ്വയം ഭൂവായ 2 ക്ഷേത്രങ്ങൾ അവിടെ ഉണ്ടായുരുന്നതായും അവയ്ക്ക് സ്വന്തമായി ഭൂമിയും കാവുകളും വനവും ഉണ്ടായിരുന്നതായി ചരിത്രത്തിൽ ഉണ്ട്. എന്നാൽ പിൽ കാലത്ത് ഹാരിസൺ പ്ലാന്റേഷൻ ഇതെല്ലാം കൈയ്യേറുകയും സ്വന്തമാക്കുകയും ദേവസ്വം ഭൂമി നശിപ്പിക്കുയും ചെയ്തു. ഈ ഭൂമി എല്ലാം ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റിൽ ഉണ്ട്. ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിന്‌ തിരുവനന്തപുരം ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ നടത്തിയ പരിശോധനയിലാണ്‌ രേഖകള്‍ നഷ്‌ടപ്പെട്ടതായി വിവരം ലഭിച്ചത്‌. ഇതിനു പിന്നിൽ ക്ഷേത്ര വിരുദ്ധ ശക്തികൾ തന്നെയാണെന്നാണ് ആക്ഷേപം.

ക്ഷേത്രത്തിന്റെ ഭൂമി കൈവശം വയ്ക്കാനും ദേവസ്വത്തിനു അവകാശ വാദം ഉന്നയിക്കാനും ഉള്ള പഴുതുകൾ ആണ്‌ ക്ഷേത്ര വിരുദ്ധ ശക്തികൾ നുഴഞ്ഞ് കയറി നശിപ്പിച്ചത്. ശബരിമല യുവതീ പ്രവേശനത്തിലും കലാപത്തിനും മറ്റും വൻ നീക്കം ഹിന്ദുക്കൾകിടയിൽ നടത്തിയത് ക്ഷേത്ര വിരുദ്ധ ശക്തികൾ തന്നെയാണ്‌. പിൽഗ്രിം ടൂറിസവും, വിമാനത്താവളവും, റിസോട്ടു പണിയലും, ഹെലി ടൂറിസവും ഒക്കെയായിരുന്നു ശബരിമല യുവതീ പ്രവേശന ഗൂഢാലോചനക്ക് പിന്നിൽ. ഇതിന്റെ പ്ലാനും പദ്ധതിയും പോലും തയ്യാറാക്കിയത് യൂറോപ്പിലും ഗൾഫിലും വയ്ച്ചായിരുന്നു. കേരളത്തിലെ ഉന്നതരും അതിനായി അവിടെ പറന്നെത്തിയിരുന്നു.

പശ്ചിമഘട്ട ദേവസ്വത്തിന്റെ കീഴിലുണ്ടായിരുന്ന സ്വത്തുവിവരം സംബന്ധിച്ച രേഖകള്‍ 2005 വരെ എരുമേലി ദേവസ്വത്തില്‍ ഉണ്ടായിരുന്നുവെന്ന്‌ ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തുന്നു. ദേവസ്വം ബോര്‍ഡിന്റെ ലോ ഓഫീസര്‍ ആയിരുന്ന വേലപ്പന്‍ നായരുടെ നിര്‍ദേശപ്രകാരം 2005 ഏപ്രില്‍ 15-ന്‌ ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗം എരുമേലിയില്‍ എത്തി ഈ രേഖകള്‍ വാങ്ങി കൊണ്ടുപോയതായി ദേവസ്വത്തിലെ മൂവ്‌മെന്റ്‌ രജിസ്‌റ്റര്‍ വ്യക്‌തമാക്കുന്നു. തിരുവനന്തപുരത്തെ ബോര്‍ഡ്‌ ആസ്‌ഥാനത്തേക്കാണ്‌ ഇത്‌ കൊണ്ടുപോകുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ ഇവ എത്തിയതായി തെളിവില്ല. ആ സമയത്ത്‌ എരുമേലി ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥന്റെ ബന്ധു ഹാരിസണ്‍സ്‌ മലയാളം പ്ലാന്റേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നുവെന്ന്‌ അറിയുന്നു. കമ്പനിക്ക്‌ പാട്ടത്തിന്‌ ലഭിച്ച ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ ഇയാളെ സാധീനിച്ച്‌ നീക്കം ചെയ്‌തിരിക്കാം എന്നാണ്‌ ഉദ്യോഗസ്‌ഥര്‍ ഉന്നയിക്കുന്ന പ്രധാന സംശയം.

എരുമേലി, മുണ്ടക്കയം ദേവസ്വങ്ങളുടെ കീഴില്‍ ആയിരത്തില്‍പരം ഏക്കര്‍ ഭൂമി ക്ഷേത്രങ്ങൾക്ക് ഉണ്ടായിരുന്നുവെന്നാണ്‌ നിഗമനം. മുണ്ടക്കയത്ത്‌ ഇപ്പോഴും പശ്ചിമഘട്ട ദേവസ്വത്തിന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. പറവൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത ആധാരവും അടുത്തിടെ കണ്ടുകിട്ടിയിട്ടുണ്ട്‌. എന്തായാലും ബ്രിട്ടീഷ് കമ്പിനിയും ഹിന്ദു വിരുദ്ധ ശക്തികളും നശിപ്പിച്ചിരിക്കുന്നത് ക്ഷേത്ര സ്വത്തുക്കളുടെ അവകാശവും വിവരങ്ങളും ആണ്‌. വൻ ഗൂഢാലോചനയാണ്‌ പിന്നിൽ നടന്നത്. ഇതോടെ എരുമേലിയിൽ വിമാനത്താവളം പണിയുന്ന 2800 ഏക്കർ സർക്കാർ ഭൂമി വീണ്ടും സ്വകാര്യ ട്രസ്റ്റിന്റെ കൈകളിലേക്ക് വരുന്ന തന്ത്രങ്ങൾ വിജയിക്കുകയാണ്‌. ഹൈന്ദവ സംഘടനകൾ പോലും ഇപ്പോൾ നടക്കുന്ന അടിയൊഴുക്കുകളിൽ അന്തം വിട്ട് നില്ക്കുകയാണ്‌. അവർക്ക് പോലും ചതിയുടെ ആഴങ്ങൾ ഇപ്പോൾ മനസിലായി വരുന്നതേ ഉള്ളു