സുന്ദരനായ വില്ലൻ: നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ അഭിപ്രായം: സൗന്ദര്യം തന്റെ അഭിനയ ജീവിതത്തിന് വിലങ്ങുതടിയായെന്ന് ദേവൻ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന വില്ലനാണ് നടൻ ദേവൻ. ഒരു പക്ഷേ നായകായും തിളങ്ങി നിൽക്കാൻ കഴിയുന്ന നടനായിരുന്നു ദേവൻ. 1984ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. സിനിമാ ലോകത്തും നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ദേവൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ തന്റെ അനുഭവങ്ങളെ കുറിച്ച് മനസ്സു തുറന്ന് സംസാരിച്ചത്.

സുന്ദരനായ വില്ലനെന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ തന്റെ ഈ സൗന്ദര്യം തന്റെ അഭിനയ ജീവിതത്തിന് തന്നെ വിലങ്ങുതടിയാവുകയായിരുന്നുവെന്ന് ദേവൻ പറയുന്നു. നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ പൊതുവെയുള്ള മനോഭാവമെന്ന് ദേവൻ തുറന്നു പറയുന്നു. നായക വേഷം തനിക്ക് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് താൻ മനസിലാക്കി. ‘നായകനാകുക എന്ന എന്റെ ആ​ഗ്രഹവും ഒരു സമയത്ത് ഞാൻ മറന്നുവെന്നും ദേവൻ പറയുന്നു. വില്ലൻ വേഷം ചെയ്യുമ്പോഴും എതിരെ നിൽക്കുന്ന നായക നടന്മാർക്ക് എന്നെ ഇഷ്ടമായിരുന്നില്ലെന്നും ദേവൻ പറയുന്നു.

Loading...

ഒരു പെർഫോമർ എന്ന നിലവിൽ തന്റെ പരാമവധി പുറത്തെടുത്താണ് ഓരോ കഥാപാത്രം ചെയ്യാറുള്ളതെന്നും അടുകൊണ്ട് മറ്റ് നടന്മാർക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും ദേവൻ പറഞ്ഞു. അങ്ങനെയാണ് വില്ലൻ വേഷങ്ങളിലേക്ക് മാത്രം ഒതുങ്ങി നിന്നത്. ഒരു പക്ഷേ താൻ അവരെ മറികടക്കുമോ എന്ന ചിന്തയായിരുന്നു ഈ നായകന്മാർക്കെന്ന് ദേവൻ കൂട്ടിച്ചേർത്തു. ദേവനെന്ന നടനെ ഇഷ്ടമല്ലെന്നും ദേവനനെന്ന വ്യക്തിയെ മാത്രമാണ് ഇഷ്ടമെന്നും മലയാളത്തിലെ ഒരു നടൻ പറഞ്ഞതും ദേവൻ ഓർമിച്ചു. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.