കൊല്ലം: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ദേവനന്ദ മണ്‍ മറഞ്ഞു. ലക്ഷക്കണക്കിനാളുടെ പ്രാര്‍ത്ഥനകളും നാടിന്റെ ഒന്നാകെയുള്ള ശ്രമങ്ങളും വിഫലമായിത്തീര്‍ന്നു. കുഞ്ഞിന്റെ മടങ്ങിവരവ് കാത്തിരുന്ന വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നത് കുഞ്ഞിന്റെ ചേതനയറ്റ ശരീരം. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്ക് സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നു. . ചെളിയും വെള്ളവും ആന്തരാവയവങ്ങളിൽ കണ്ടെത്തി. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. . വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു. .
ദേവാനന്ദയുടെ തിരോധനത്തെക്കുറിച്ചു അറിഞ്ഞത് മുതൽ കേരളം മുഴുവൻ കുഞ്ഞിന് വേണ്ടി പ്രതിക്കുകയായിരുന്നു. ഒന്നും സംഭവിക്കരുതേ അവൾക്കു എന്ന് മാത്രമായിരുന്നു എല്ലാവരുടെയും പ്രാർത്ഥന. ഒരു കിലുക്കം പെട്ടിയെ പോലെ വീട്ടിലും നാട്ടിലുംസന്തോഷം പരാതിയിരുന്ന ദേവനന്ദയുടെ മരണവാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്താണ് സംഭവിച്ചതിന്നു കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിൽ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കൾ ഈ സമയം പുറത്തേക്കു പോയിരുന്നു. മകൾ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി.കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേൾക്കാത്തതിനെ തുടർന്ന് വന്നുനോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും മറ്റും പരിസരത്തും നൂറു മീറ്റർ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തിയും തെരച്ചിൽ നടത്തിയിരുന്നു.
ബുധനാഴ്ച നടന്ന സ്കൂൾ വാർഷികത്തിൽ ദേവനന്ദ പങ്കെടുത്തിരുന്നു.
ദേവനന്ദയെ കാണാതായതു മുതൽ പുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നതെന്നും പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്നില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്നും മന്ത്രി പറഞ്ഞു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്.
കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹംവീട്ടിൽ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയപോലീസ് നായ ചെന്ന് നിന്നതു ആറിനു കുറുകെ നിരത്തിയിട്ട മണൽചാക്കുകൾക്കു സമീപത്തു കൂടെയാണ്. ഇവിടവും കടന്നുനായ പിന്നെ എത്തിയത് മറുകരയിൽ ഏകദേശം 200 മീറ്ററോളം അകലെയുള്ള ആളില്ലാ വീടിന്റെ വരാന്തയിൽലാണ്.
പിന്നെയും അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിൽ എത്തിയാണ് നയാ നില്ക്കുന്നത്. അതിന് ശേഷം പൊലീസും നാട്ടുകാരും നെടുമൺകാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളും അരിച്ചു പെറുക്കി;എന്നിട്ടും കുഞ്ഞിനെ എങ്ങും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പുഴയിൽആണ് കുഞ്ഞിന്റെ മൃദദേഹം പൊങ്ങിയത്.