ശബരിമലയില്‍ നിയന്ത്രണങ്ങളോടെ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരെ തുലാമാസ പൂജകള്‍ക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീര്‍ത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കര്‍ശന നിയന്ത്രണങ്ങളോടെ അഞ്ച് ദിവസത്തെ ശബരിമല ദര്‍ശനം. വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് മാത്രം പ്രതിദിനം പ്രവേശനത്തിനുള്ള അനുമതി. തുടക്കത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വലിയ ആശങ്കകളുണ്ടായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലുള്ള ദര്‍ശനം വിജയം. പ്രതീക്ഷിച്ചത് പോലെ സന്നിധാത്തെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരക്കാത്തതാണ് ആശ്വാസം. അഞ്ച് ദിവസങ്ങളിലായി എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Loading...

ദിവസം 250 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും 200 ല്‍ താഴെ ആളുകള്‍ മാത്രമാണ് സന്നിധാനത്തെത്തിയത്. വെര്‍ച്ച്‌യുല്‍ ക്യൂ വഴി ബുക്ക് ചെയ്തവരില്‍ പലരും ദര്‍ശനത്തിനെത്തിയില്ല.