ദേ​വ​സ്വം മെ​സി​ൽ ച​മ്മ​ന്തി ന​ൽ​കി​യില്ലെന്ന് ആരോപിച്ച് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ചു; പരിക്കേറ്റ വിശ്വനാഥൻ ആശുപത്രിയിൽ

ശ​ബ​രി​മ​ല: ദേ​വ​സ്വം മെ​സി​ൽ ച​മ്മ​ന്തി ന​ൽ​കി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ചു. ഹ​രി​പ്പാ​ട് ക​രു​വാ​റ്റ കി​ഴ​ക്കേ​പ​റ​ന്പി​ൽ വി​ശ്വ​നാ​ഥ​നെ​യാ​ണ് വ​ർ​ക്ക​ല നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​റും സ​ന്നി​ധാ​ന​ത്തെ ടെ​ന്പി​ൾ അ​സി​സ്റ്റ​ന്‍റ് സ്പെ​ഷ​ൽ ഓ​ഫീ​സ​റു​മാ​യ വ​ർ​ക്ക​ല ശ​ശി ഇ​ന്ന​ലെ രാ​ത്രി മ​ർ​ദി​ച്ച​ത്.

ഇ​യാ​ൾ​ക്ക് ഇ​ന്ന​ലെ രാ​ത്രി ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ ച​മ്മ​ന്തി ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് മെ​സി​ൽ ആ​ഹാ​രം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ശ്വ​നാ​ഥ​നെ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വി​ശ്വ​നാ​ഥ​ൻ സ​ന്നി​ധാ​നം പോ​ലീ​സി​നും ദേ​വ​സ്വം​ബോ​ർ​ഡി​ലും പ​രാ​തി ന​ൽ​കി.

Loading...

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ക്ക​ല ശ​ശി​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഇ​ന്ന​ലെ രാ​ത്രി​ത​ന്നെ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ദ്മ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു. ഇ​യാ​ളു​ടെ പേ​രി​ൽ സ​ന്നി​ധാ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ ബി.​വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.