അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള ആളുമായി കടുത്ത പ്രണയം, വീട്ടുകാര്‍ വില്ലന്മാരായപ്പോള്‍ താരം ഒളിച്ചോടി വിവാഹം കഴിച്ചു; ദേവയാനി

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയല്‍ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അതോടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമായി ദേവയാനി. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്.

നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍ ദേവയാനിയുടെ സഹോദരന്മാരാണ്. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ദേവയാനിയുടെ ഭര്‍ത്താവ് സംവിധായകന്‍ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങള്‍ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള രാജകുമാരനുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിരായിരുന്നു.

എതിര്‍പ്പുകള്‍ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ സൗന്ദര്യത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് താരം. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്ബത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു.