കോന്നിയിലെ കൊട്ടിക്കലാശത്തില്‍ യുഡിഎഫിനൊപ്പമുള്ള പെണ്‍കുട്ടിയെ തേടി സോഷ്യല്‍ ലോകം

ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് കോന്നിയില്‍. കൊട്ടിക്കലാശത്തിന് മുന്‍ കോന്നി എംഎല്‍എയും ഇപ്പോള്‍ എംപിയുമായ അടൂര്‍ പ്രകാശ് പങ്കെടുക്കാതിരുന്നതാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ അതിനപ്പുറം ഹിറ്റായത് കൊട്ടിക്കലാശത്തിന് യുഡിഎഫ് പാളയത്തില്‍ കണ്ട ഒരു പെണ്‍കുട്ടിയാണ്.

കോന്നിയിലെ കൊട്ടിക്കലാശത്തില്‍ യുഡിഎഫ് പടയ്ക്ക് മുന്നില്‍ നൃത്തം ചെയ്ത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ഒരു പെണ്‍കുട്ടിയാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ഉള്ളപ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റ വാഹനത്തില്‍ ദേവിക എന്ന പത്താം ക്ലാസുകാരി എത്തിയത്.

Loading...

കൊച്ചുമിടുക്കിയുടെ ആവേശത്തില്‍ യുഡിഎഫ് ക്യാംപും ആവേശത്തിലായി. എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡിന്റ് വിനോദിന്റ മകളാണ് ദേവിക. അച്ഛനൊപ്പം കൊട്ടിക്കലാശം കാണാന്‍ എത്തിയ ദേവിക യുഡിഎഫിന്റെ പ്രചാരണ വാഹനത്തില്‍ കയറിയതോടെയാണ് താരമായത്.