ഞാന്‍ പോകും എന്റെ ദേവൂന് മുന്നേ,എന്റെ മോള്‍ രക്ഷപ്പെടില്ല,ദേവുവിന്റെ അച്ഛന്റെ അവസാന വാക്കുകള്‍

ആലപ്പുഴ പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛന്റെ മരണം വലിയ മനോവിഷമമാണ് മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയത്. ദേവുവിന്റെ അച്ഛന്‍ ചന്ദ്രബാബുവിന്റെ അവസാനവാക്കുകള്‍ നോവാവുകയാണ്. ഞാന്‍ പോകും എന്റെ ദേവുവിനു മുന്നേ….എന്റെ മോള്‍ രക്ഷപ്പെടില്ല, അവളെ കണ്ടിട്ട് എനിക്ക് സഹിക്കണില്ല, മകളില്ലാത്ത ലോകത്ത് ജീവിക്കാന്‍ കഴിയില്ല….ഫോണിലൂടെ കരഞ്ഞു കൊണ്ട് അവന്‍ ഇതു പറഞ്ഞപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ബന്ധുക്കള്‍, രണ്ടാമത്തെ മകള്‍പിറന്നതിന്റെ രണ്ടാംനാള്‍ മരിച്ചതോടെ മുഴുവന്‍ സ്നേഹവും ദേവുവിലേക്കായിരുന്നു, മകളുടെ പെട്ടെന്നുണ്ടായ അസുഖം അവനെ തളര്‍ത്തി.

കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരനോടും കുഞ്ഞമ്മ രാധയോടും ദേവുവിന്റെ അച്ഛന്‍ കരഞ്ഞു പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോണിലൂടെ കുഞ്ഞിന്റെ കാര്യം കരഞ്ഞു പറയുമ്പോഴും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയതേയില്ല. രാത്രി ചന്ദ്രബാബുവിനെ ആശ്വസിപ്പിച്ച് രാവിലെ ജ്യേഷ്ഠസഹോദരനും രണ്ടു ബന്ധുക്കളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ചന്ദ്രബാബു പറഞ്ഞത് വെറും സങ്കടമായിരുന്നില്ലെന്ന വിവരം അവര്‍ ഞെട്ടലോടെ അറിഞ്ഞത്.

Loading...

ദേവു ഇപ്പോൾ ഗുരുതരരോഗ ബാധയെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ദേവു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയുടെ വളപ്പിലായിരുന്നു അച്ഛൻ ജീവനൊടുക്കിയത്. പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബുവിന് ദേവുവിന്റെ ചികിത്സാ ചെലവുകൾ താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം സമൂഹ്യമാധ്യമങ്ങൾ വാർത്തയാക്കിയതോടെ നിരവധി പേർ സഹായത്തിനായി എത്തിയിരുന്നു. ചികിത്സ തുടങ്ങിയിട്ടും കുഞ്ഞിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ഇത് ചന്ദ്രബാബുവിനെ മാനസികമായി തളർത്തിയിരുന്നു. ഈ മനോവിഷമമാണ് ഇദ്ദേഹത്തിന്റെ മരണകാരണമെന്നാണ് അനുമാനിക്കുന്നത്. ദേവുവിന്റെ ഇളയ അനുജത്തി ഒരു വർഷം മുൻപ് ജനിച്ചയുടൻ മരിച്ചിരുന്നു. ഇളയമകൾ നഷ്ടമായ വേദനയ്ക്കിടെയായിരുന്നു ദേവുവിനെ തേടി ഗുരുതരരോഗമെത്തിയത്.

ഒൻപത് വയസുകാരി ദേവുചന്ദന തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതര രോഗത്തിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ കണ്ടിറങ്ങിയ ശേഷമായിരുന്നു അച്ഛൻ ചന്ദ്രബാബുവിന്റെ മരണം. ആശുപത്രിയുടെ പിന്നിലെ നഴ്സിംഗ് ഹോസ്റ്റലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.