അയോദ്ധ്യ വിധി കണക്കിലെടുത്ത് കർശന നിർദ്ദേശങ്ങളുമായി സർക്കാർ

Loading...

തിരുവനന്തപുരം: അയോധ്യ കേസില്‍ ഇന്ന്
രാവിലെ വിധി വരാനിരികെ സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവികൾ ഉൾപെടെ ഉള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി.

അയോധ്യ വിധി വരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 11 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

Loading...

അതേസമയം ഇന്ന് നടക്കാനിരിക്കുന്ന അയോധ്യാവിധി പ്രസ്താവത്തിൻ്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച (നവംബർ 11) രാത്രി 12 വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഐഎഎസ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിവരം തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും പേരുകേട്ട കാസർഗോഡ് ജില്ലയിൽ അയോധ്യ വിധിയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഛിദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ട്. അതിനായി മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ Çr P C 144 പ്രകാരം ഇപ്പോൾ മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്. ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിനുള്ള അവസരമായി ഇത് മുഴുവൻ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോൾ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബർ പതിനൊന്നാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമർത്തുന്മെന്ന് ഇതിനാൽ അറിയിക്കുന്നു.