മദ്യപിച്ച് വണ്ടിയോടിച്ചാൽ ഇനി കുടുങ്ങും; നിയന്ത്രണം കർശനമാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നിയന്ത്രണം ശക്തമാക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരുന്നു. ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്.

രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം. നേരത്തെ പരിശോധന നടന്നിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കുകയായിരുന്നു.

Loading...