കനത്ത മഴയും മണ്ണിടിച്ചിലും; ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് പൊലീസിന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടുത്ത രീതിയിൽ മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പും കേന്ദ്രം നൽകിയതോടെ ഏത് സാ​ഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നാണ് പൊലീസുകാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിലാണ് ഏത് അടിയന്തിരസാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുളളതിനാൽ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ജെ.സി.ബി, ബോട്ടുകൾ എന്നിവ ഉൾപ്പെടെയുളള സംവിധാനങ്ങൾ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Loading...