അവളുടെ ഭര്‍ത്താവായിരുന്നില്ല ; അവളിലെ വേദനകളെ എന്നോളം സ്വീകരിച്ച ഒരു സുഹൃത്തായിരുന്നു

കാന്‍സര്‍ ബാധിച്ച ഭാര്യയെ പൊന്നുപോലെ നോക്കുന്ന ബിജ്മയും ധനേഷും സോഷ്യൽ മീ‍ഡിയക്ക് പ്രിയപ്പെട്ടവരായിട്ട് നാളേറെയായിരിക്കുന്നു. തങ്ങളുടെ കാൻസർ പോരാട്ടത്തിന്റെ കഥകൾ ഇരുവരും പലപ്പോഴും സോഷ്യൽ മീഡിയയുമായി പങ്കുവയ്ക്കാറുണ്ട്. നല്ലപാതിക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവളുടെ വേദനകളെ തന്റേതു കൂടിയാക്കുകയാരുന്നു ധനേഷ് കണ്ണീരിറ്റു വീഴാതെ.. കാൻസർ വേദനയിൽ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേർത്തു നിർത്തുന്നു ധനേഷ്. ഇപ്പോഴിതാ ബിജ്മയുടെ വേദനകൾക്ക് കൂട്ടിരുന്ന കഥ വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് ധനേഷ്. ബിജ്മയുടെ വേദനകളെ സ്വീകരിച്ച സുഹൃത്തായിരുന്നു താനെന്ന് ധനേഷ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Loading...

ഞാൻ ഒരിക്കലും അവളുടെ ഭർത്താവായിരുന്നില്ല….. അവളിലെ വേദനയെ എന്നോളം സ്വീകരിച്ച അവളുടെ ഒരു സുഹൃത്തായിരുന്നു ഞാൻ…. വേദന പങ്കുവെക്കാമായിരുന്നെങ്കിൽ ഞാൻ ഏറ്റെടുത്തേനേ എല്ലാം… അങ്ങനെയൊരു അവസരം നമുക്ക് ദൈവം തന്നില്ലല്ലോ എന്നുള്ള സങ്കടംമാത്രം.. ഇത്‌ വിധിയൊന്നുമല്ല ദൈവത്തിന്റെ സ്നേഹസമ്മാനമാണ്.. ❤❤
അവളെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് ദൈവംതന്ന അവസരമാണ്….
വിധിയെന്നുപറഞ്ഞു കണ്ണുനനക്കാൻ ഞങ്ങൾക്ക് സമയമില്ല… ശത്രുവിനെ സന്തോഷത്തോടെ നെഞ്ചിലേറ്റി അവളുടെ വള്ളത്തിലെ അമരക്കാരനായി ഞാനും തുഴയും…. കര കാണുവോളം

കരയിലേക്കെത്താൻ ഇനി എട്ട്കീമോകടൽ കൂടി തുഴയണം…..അതിനിടയിൽ ഇൻഫെക്‌ഷനായി വരുന്ന കാറ്റുംകോളും ഇടിയുംമിന്നലും… കളിക്കളത്തിലെ വെറുമൊരു എതിരാളികൾ മാത്രം….ഓരോ രാവും പകലും ഉറക്കമില്ലാതെ ഉള്ളുനീറി ശരീരം തളരുമ്പോൾ… തൊണ്ടവറ്റി ശബ്ദം ഇടറുമ്പോൾ….. വേദനയെ പല്ലുകൊണ്ട് കടിച്ചമർത്തുമ്പോൾ… ഞങ്ങൾക്ക് ലക്ഷ്യവും ചിന്തയും ഒന്നുമാത്രം…. പൊരുതണം….?? ജയിക്കണം….??ജീവിക്കണം… ??

തന്റെ ഭാര്യയും തന്റെ മൂന്നുവയസ്സുകാരനായ മകന്റെ അമ്മയുമായ ബിജ്മയെക്കുറിച്ച് ധനേഷ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇവരുടെ കഥ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്, ആ പോസ്റ്റ് ഇങ്ങനെ

ഇത് ബിജ്‌മ.. ഞങ്ങളുടെ എല്ലാം കൂട്ടുകാരിയാണ്.കോഴിക്കോട്ടുകാരിയാണ്. ഒരുപക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ഒക്കെ സുഹൃത്ത് ആയിരിക്കും. വിവാഹം കഴിഞ്ഞ് ഒരു കൊച്ചു കുട്ടിയുണ്ട്.. 22 വയസുള്ള ഈ കൂട്ടുകാരി ഇന്ന് കാൻസറിനോട് പോരാടി ക്കൊണ്ടിരിക്കുകയാണ്.. Ewing’s sarcoma എന്നാണ് രോഗത്തിന്റെ പേര്. ഒരു സാധാരണ കുടുംബം ആണ്. കോഴിക്കോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ. ആദ്യ കീമോ രണ്ടു ദിവസം മുൻപ് കഴിഞ്ഞു. 8 ലക്ഷത്തോളം രൂപ ഇപ്പോൾ ചികിത്സാ ആവശ്യത്തിന് വേണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് അത് വലിയ ഒരു തുക തന്നെയാണ്.

ഈ കൂട്ടുകാരിയുടെ അക്കൗണ്ട് നമ്പറും ഭർത്താവിന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നുണ്ട്… നിങ്ങളാൽ കഴിയുന്ന സഹായം… അത് വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് അവൾക്കു വേണ്ടി നമുക്ക് ചെയ്യാം.. ഒപ്പം ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യാം.. നമ്മുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ബിജ്‌മ കാൻസറിനോട് പോരാടി വിജയിക്കും