അഛനും മകനുമായി ധനൂഷിന്‍റെ ഇരട്ട വേഷം

അജിത്തിനും രജനീകാന്തിനും പിന്നാലെ അഛൻ മകൻ വേഷത്തിൽ വിസ്മയിപ്പിക്കാൻ ധനൂഷ്. ധനുഷും ദുരൈ സെന്തില്‍കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് താരത്തിന്‍റെ വേഷപകർച്ച. തമിഴകത്ത് അജിത്തും രജനികാന്തും അടക്കമുള്ള താരങ്ങള്‍‌ അച്ഛനും മകനുമായിട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ധനുഷിന്റെയും ഇരട്ടവേഷം ആരാധകര്‍ സ്വീകരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത് സ്നേഹയാണ് നായികയായി അഭിനയിക്കുന്നത്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്‍ത കോടി എന്ന ചിത്രത്തിലും ധനുഷ് ഇരട്ടവേഷത്തിലായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.