മോശം കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ധന്യ മേരി വര്‍ഗീസ്

സിനിമാ രംഗത്തുനിന്ന് സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ധന്യ മേരി വര്‍ഗീസ്. വിവാഹശേഷം ധന്യയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായി. സീത എന്ന സീരിയലില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുകയാണ് ധന്യ ഇപ്പോള്‍. കുടുംബ ജീവിതത്തില്‍ വളരെ പ്രശ്‌നങ്ങള്‍ നേരിട്ട് പിന്നീട് ശക്തമായി തിരിച്ചുവരുന്ന കഥാപാത്രമാണ് സീത.

സീതയെപോലെയാമ് താനും എന്ന് ധന്യ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്നോട്ടു പോകാനും ഇടയാക്കിയെന്ന് ധന്യ തുറന്നുപറയുന്നു.

Loading...

അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി എന്ന് ധന്യ പറഞ്ഞു. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു.

ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ എന്നും താരം വ്യക്തമാക്കി.