ബാലുശ്ശേരി പിടിക്കാനിറങ്ങി ധര്‍മജന്‍; റോഡ് ഷോയില്‍ യുവാക്കളുടെ വന്‍ നിര

കോഴിക്കോട്: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നടന്‍ ധര്‍മജന്‍ എംഎല്‍എ ആണ്. ചിരിപ്പിക്കുന്ന ഹാസ്യത്തിലൂടെ ജനങ്ങളെ കൈയിലെടുക്കുന്ന ധര്‍മജന് ഇത് ഒരു പരീക്ഷണ മത്സരം കൂടിയാണ്. ഏതായാലും തെരഞ്ഞെടുപ്പ് ഗോദയില്‍ അങ്കം കുറിക്കാനിറങ്ങിക്കഴിഞ്ഞിരിക്കുകയാണ് താരം. എന്ത് വന്നാലും വിജയം ഉറപ്പിക്കുന്ന എന്നതാണ് ധര്‍മജന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ധര്‍മജന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.

കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണ, കെ.രാഘവന്‍ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു.തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാര്‍ത്ഥികള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചത്. ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മജന്‍ റോഡ്ഷോ നടത്തി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് അണിനിരന്നത്

Loading...