തനിക്കെതിരെ കെപിസിസിക്ക് ആരും കത്തെഴുതിയിട്ടില്ല, പിന്നില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍;ധര്‍മജന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഒരു വിഭാഗത്തിന് ഇടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളൊന്നും ഇതുവരെ അവസാനിച്ചിട്ടില്ല. ദിനംപ്രതി പല തരത്തിലുള്ള വാര്‍ത്തകളാണ് ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വവുമായി പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി തനിക്കെതിരെ ഉയര്‍ന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ധര്‍മജന്‍. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചാണ് നടനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്ത് എത്തിയിരിക്കുന്നത് .

ബാലുശ്ശേരിയില്‍ നിന്നും കെ.പി.സി.സി.ക്ക് ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് കത്തയച്ചതായിട്ടായിരുനനു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും, മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Loading...