ശരീരഭാരത്തിനും അധ്വാനഭാരത്തിനും അനുസരിച്ചാണ് പ്രമേഹബാധിതര്‍ ആഹാരത്തിന്റെ കലോറി ക്രമപ്പെടുത്തേണ്ടത്. ഒരു വ്യക്തിയുടെ ശരീരഭാരത്തെ (കിലോഗ്രാമില്‍) അയാളുടെ ഉയരത്തിന്റെ (മീറ്ററില്‍) ഇരട്ടി കൊണ്ടു ഹരിച്ചാണ് ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) കണക്കാക്കുന്നത്.

അമിതഭാരമുള്ളവര്‍ക്ക്(ബിഎംഐ 22.9ല്‍ കൂടുതലുള്ളവര്‍ )20 കിലോ കലോറി / കിലോഗ്രാമും(അതായത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 20 കിലോകലോറി എന്ന തോതില്‍), സാധാരണ ഭാരമുള്ളവര്‍ക്ക് (ബിഎംഐ 18.5 22.9) 30 കിലോ കലോറി /കിലോഗ്രാമും ഭാരക്കുറവുള്ളവര്‍ക്ക് (ബിഎംഐ 18.5ല്‍ താഴെ) 40 കിലോ കലോറി / കിലോഗ്രാമുമാണ് അനുവദനീയം.

Loading...

അതുപോലെതന്നെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് 45 കിലോ കലോറി/കിലോഗ്രാമും ഇടത്തരം ജോലിചെയ്യുന്നവര്‍ക്ക് 35 കിലോ കലോറി/കിലോഗ്രാമും സാധാരണ ജോലിചെയ്യുന്നവര്‍ക്ക് 25 കിലോ കലോറി/കിലോഗ്രാമുമാണ് അനുവദനീയം. അതുപോലെ അന്നജം: കൊഴുപ്പ്: മാംസ്യം (പ്രോട്ടീന്‍) അളവ് കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് 55 60 ശതമാനം: ഇടത്തരം ജോലിചെയ്യുന്നവര്‍ക്ക് 2025 ശതമാനം, സാധാരണ ജോലിചെയ്യുന്നവര്‍ക്ക് 1520 ശതമാനം എന്നിങ്ങനെയാണ് അനുവദനീയം.

ഇടത്തരം ജോലിചെയ്യുന്ന പ്രമേഹമുള്ള ഒരു പുരുഷന്റെ ആഹാരക്രമം താഴെക്കൊടുക്കുന്നു:

ഉയരം 167 സെ.മീ.
ഭാരം 62 കിലോഗ്രാം
അനുവദനീയമായ ഭാരം =(ഉയരം 100) * 0.9) = 60 കിലോഗ്രാം

അനുവദനീയമായ ഭാരത്തിന്റെ ഫോര്‍മുല (ഉയരം (സെ.മീ.) 100) ആണെന്നാണ് മിക്കവരുടെയും ധാരണ. പക്ഷേ, അത് പാശ്ചാത്യര്‍ക്കുവേണ്ടിയുള്ളതാണെന്നറിയുക.
അയാളുടെ ബിഎംഐ കണക്കുകൂട്ടുമ്പോള്‍ 22.22 കിലോഗ്രാം/മീറ്റര്‍ സ്‌ക്വയര്‍. ഇതനുസരിച്ച് 30 കിലോ കലോറി/കിലോഗ്രാമും ഇടത്തരം ജോലിയനുസരിച്ച്

35 കിലോ കലോറി/കിലോഗ്രാമുമാണ് ഒരു കിലോഗ്രാം ശരീരഭാരത്തിന് അനുവദനീയം. ഇവയുടെ ശരാശരി 32.5 കിലോ കലോറി/കിലോഗ്രാം. ഇതനുസരിച്ച് 60 കിലോഗ്രാം ശരീരഭാരത്തിനു 60 * 32.5 = 1950 കിലോകലോറിയാണ് അയാള്‍ക്ക് ഒരു ദിവസം വേണ്ടത്. അതിനനുസരിച്ച് ഒരു ആഹാരപ്പട്ടിക നമുക്ക് തയാറാക്കാം.

രാവിലെ ആറിന്
മധുരമില്ലാത്ത ചായ (പാല്‍ 90 മില്ലിലിറ്റര്‍ ചേര്‍ത്ത്) 60 കിലോ കലോറി

പ്രാതല്‍ എട്ടിന്
ദോശ (എണ്ണ തേച്ചത്) രണ്ട്/ ദോശ

എണ്ണയില്ലാതെ 3/ റാഗി അട 3/

ഇടത്തരം അപ്പം 3/ഇടത്തരം ചപ്പാത്തി 3/

ഇഡ്ഡലി 4/പൂരി 2/പുട്ട് 1

300 കിലോ കലോറി.

ഇതിലേതെങ്കിലും ഒന്നിനൊപ്പം കടലക്കറി 3 ടേബിള്‍ സ്പൂണ്‍/ പയര്‍ വേവിച്ചത് 3 ടേബിള്‍ സ്പൂണ്‍/തക്കാളിച്ചമ്മന്തി 6 ടേബിള്‍

സ്പൂണ്‍/ഉളളിച്ചമ്മന്തി 6 ടേബിള്‍

സ്പൂണ്‍/തേങ്ങാച്ചമ്മന്തി 3 ടേബിള്‍ സ്പൂണ്‍

90 കിലോകലോറി

ചായ (പാല്‍ 90 മില്ലിലിറ്റര്‍).

ആകെ 450 കിലോകലോറി

11 മണി

റാഗി കാച്ചിയത് 150 മില്ലി ലിറ്റര്‍ 100 കിലോ കലോറി. ഇലത്തോരന്‍ അരക്കപ്പ് (5 ടേബിള്‍ സ്പൂണ്‍) 80 കിലോ കലോറി) / 6 ആരോറൂട്ട് ബിസ്‌കറ്റ് (120 കിലോ കലോറി)+

ഒരു ചായ (60 കിലോ കലോറി)/ അണ്ടിപ്പരിപ്പ് 12 എണ്ണം (120 കിലോ കലോറി) +1 ചായ (60 കിലോ കലോറി)/ ബ്രൗണ്‍ ബ്രെഡ് 3 (120 കിലോകലോറി)+ ഒരു ചായ(60 കിലോ കലോറി)

(ആകെ 180 കിലോ കലോറി).

ഊണ് ഉച്ചയ്ക്ക് ഒന്നിന്

കുത്തരിച്ചോറ് ഒന്നര കപ്പ് (15 ടേബിള്‍ സ്പൂണ്‍) 250 കിലോ കലോറി

സാമ്പാര്‍ 100 മില്ലിലിറ്റര്‍ (70 കിലോ കലോറി)

മോര് 100 മില്ലിലിറ്റര്‍ (30 കിലോ കലോറി)

മീന്‍കറി ഒരു കഷണം/മത്തിക്കറി 3/അയല അര കഷണം./ കോഴിയിറച്ചി ഒരു ഇടത്തരം കഷണം/ പോത്തിറച്ചി 8 ചെറിയ കഷണം/ആട്ടിറച്ചി ഇടത്തരം കഷണം 90 കിലോ കലോറി

സലാഡ് ഒരു പ്ലേറ്റ് (10 കിലോ കലോറി)

ഇലത്തോരന്‍ 5 ടേബിള്‍ സ്പൂണ്‍

(50 കിലോ കലോറി)

അവിയല്‍ 5 ടേബിള്‍ സ്പൂണ്‍

(50 കിലോ കലോറി)

ആകെ 550 കിലോ കലോറി

വൈകുന്നേരം 4-5

ഒരു ആപ്പിള്‍ തൊലികളയാതെ / ഒരു ഓറഞ്ച്/ ഒരു മുസംബി 50 കിലോ കലോറി (ദിവസവുമാകാം).

ഒരു ഗ്ലാസ് ചായ (90 മില്ലിലിറ്റര്‍ പാല്‍) 60 കിലോ കലോറി

അണ്ടിപ്പരിപ്പ് 4 40 കിലോ കലോറി

ഒരു ചെറുപഴം/ഒരു ചെറിയ ഏത്തക്കായ / മുന്തിരി 12 എണ്ണം / മാമ്പഴം ഒന്ന് (ഇടത്തരം)/മാതളം അരികളയാതെ / പേരക്കായ് ഒന്ന് ഇവ ആപ്പിളിനോ ഓറഞ്ചിനോ പകരമാകാം.

ആകെ 150 കിലോ കലോറി

അത്താഴം എട്ടിന്

10 ടേബിള്‍ സ്പൂണ്‍ ഓട്‌സ് കാച്ചിയത് 240 കിലോ കലോറി

പാല്‍ 60 മില്ലിലിറ്റര്‍(40 കിലോ കലോറി)

പരിപ്പുകറി/പയര്‍ തോരന്‍ 5 ടേബിള്‍ സ്പൂണ്‍ (80 കി.കലോറി)

ആകെ 360 കിലോ കലോറി.

ഓട്‌സിനു പകരം പ്രാതലിനു കഴിക്കുന്ന വിഭവങ്ങള്‍ തത്തുല്യമായ അളവില്‍ ഉപയോഗിക്കാം.

കിടക്കാന്‍നേരം

തവിട്ടുബ്രഡ് 3 എണ്ണം 120 കി. കലോറി/

ക്രാക്കര്‍ ബിസ്‌കറ്റ് ആറെണ്ണം

പാല്‍ 120 മില്ലി 80 കി. കലോറി

ആകെ 200 കിലോ കലോറി

മുകളില്‍പ്പറഞ്ഞത് പ്രമേഹക്കാര്‍ക്കുവേണ്ടി യുള്ള ഒരു മോഡല്‍ ആഹാരരീതിയാണ്.

പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നല്ലതുപോലെ മനസിലാക്കിയാല്‍ അവരവര്‍ക്കു ചേരുന്ന ഒരു ആഹാരക്രമം ഉണ്ടാക്കാവുന്നതേയുള്ളൂ. കൃത്യമായി ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഏകദേശം ചേരുന്ന രീതി ശരിയാക്കിയെടുത്താല്‍ പ്രമേഹബാധിതര്‍ക്കു ജീവിതം സന്തോഷകരമാക്കാം.