ഹെലികോപ്ടറിന് പോലും പറക്കാന്‍ കഴിയില്ല… എന്തിനെയും ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയെ അറിയാം

ഹെലികോപടറിന് പോലും മുകളിലൂടെ പറക്കാന്‍ കഴിയില്ല. അങ്ങ് പാതാളത്തില്‍ സ്ഥിതി ചെയ്യുന്ന എന്തിനെയും ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ വജ്രഖനി ഹെലികോപ്ടറിനെപ്പോലും വലിച്ച് താഴെ എത്തിക്കും.

റഷ്യയില്‍ ഈസ്റ്റേണ്‍ സൈബീരിയയിലെ ‘ഡയമണ്ട് സിറ്റി ‘ എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘മിര്‍ ‘ എന്ന ഖനിയാണ് ഇത്. കാണുമ്പോള്‍ തന്നെ തലകറങ്ങും ഈ അഗാധ ഗര്‍ത്തം കണ്ടാല്‍.

Loading...

ഭൂമിയിലെ ഏറ്റവും ആഴം കൂടിയ നാലാമത്തെ ഖനിയായ ഇത് ലോകത്തെ ഏറ്റവും വലുതും അതുപോലെ സമ്പന്നവുമാണ്. ഏകദേശം 13 ബില്യണ്‍ പൗണ്ട് വിലമതിക്കുന്നതാണ് ഖനി. 1,722 അടി ആഴമുള്ള ഖനിയ്ക്ക് ഒരു മൈലോളം വ്യാസമുണ്ട്. ലോകരാജ്യങ്ങള്‍ക്കൊപ്പം സോവിയറ്റ് യൂണിയന്റെ പേരും സാമ്പത്തിക മുന്നേറ്റത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നു വരാന്‍ കാരണം മിര്‍ ഖനിയാണ്.

1957ലാണ് മിര്‍ ഖനി നിര്‍മിച്ചത്. സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഇവിടെ വജ്രത്തിന്റെ വന്‍തോതിലുള്ള നിക്ഷേപം കണ്ടെത്തിയത്. 847.5 കോടിയോളം വിലമതിക്കുന്ന വജ്ര ശേഖരമാണ് മിര്‍ ഖനിയില്‍ ഉണ്ടായിരുന്നത്. 1960കളില്‍ 10,000,000 കാരറ്റ് വജ്രമാണ് പ്രതിവര്‍ഷം ഖനനം ചെയ്തിരുന്നത്.1990കളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ 2004ല്‍ ഖനിയിലെ പ്രവര്‍ത്തനം നിലച്ചു.

എന്നാല്‍, പിന്നീട് ഇവിടെ നിര്‍മിച്ച ടണലുകളുടെ ശ്രേണി വഴി ഭൂമിയ്ക്കടിയില്‍ നിന്നും വജ്രം ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇന്ന് 10 ബില്യണ്‍ പൗണ്ട് വിലമതിക്കുന്ന വജ്രമാണ് ഇവിടെ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്നത്.

മിര്‍ ഖനിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബെര്‍മുഡ ട്രയാംഗിളിനെ പോലെ മുകളിലൂടെ കടന്നു പോകുന്ന വസ്തുക്കളെ ആകര്‍ഷിക്കാനുള്ള കഴിവ്. ഭീമാകാരമായ മിര്‍ ഖനിയില്‍ രൂപപ്പെട്ടിരിക്കുന്ന വായു ചുഴിയാണ് ഇതിന് കാരണം. ഹെലികോപ്ടറിന് പോലും ഇതിന്റെ മുകളിലൂടെ പറക്കാനാകില്ല. ഖനിയുടെ ആഴവും രൂപവുമാണ് വായു ചുഴി രൂപപ്പെടാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

വായു ചുഴിയില്‍ ചില ഹെലികോപ്ടറുകള്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വ്യോമപാത അടച്ചു. അല്‍റോസ എന്ന റഷ്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിര്‍ ഖനിയില്‍ നിന്നുമാണ് ലോകത്തെ നാലിലൊരു ഭാഗം വജ്രവും ഉത്പാദിപ്പിക്കുന്നത്. ഏഴ് മാസം നീണ്ടു നില്‍ക്കുന്ന ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 40 ഡിഗ്രി വരെ താഴാറുണ്ട്.

ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഒരു ലോഹം വജ്രത്തെ മുറിക്കാന്‍ വജ്രം തന്നെ വേണം എന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. വജ്രപ്പൊടി ചേര്‍ത്തുണ്ടാക്കിയ ലോഹവാള്‍ ഇതിന് ഉപയോഗിക്കുന്നു.

ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു. കാര്‍ബണിന്റെ പരല്‍രൂപമായ വജ്രം ഖനികളില്‍ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി സെല്‍ഷ്യസില്‍ അത് പതുക്കെ കത്താന്‍ തുടങ്ങുന്നു. ഓക്‌സിജനുമായി യോജിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടാകുന്നു. 1000° സെല്‍ഷ്യസില്‍ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാര്‍ബണ്‍ സംയുക്തമായും മാറുന്നു. താപനില കൂടിയാല്‍ വേഗം ഗ്രാഫൈറ്റായി തീരും.

1955-ല്‍ വരെ ഖനികളില്‍ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാല്‍ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയില്‍ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു.