സ്വര്‍ണക്കടത്ത് കപ്പൽ മാർഗ്ഗവും നടന്നോ ? ശിവശങ്കർ പങ്കാളിയായി, കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

Ship.Gold
Ship.Gold

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍  പുതിയ തലത്തിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

swapna-suresh-sandeep-nair
swapna-suresh-sandeep-nair

അന്ന് കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്റെ തന്നെ അസസിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംശയത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് നീക്കം. എന്നാല്‍ പരിശോധനയില്ലാതെ കാര്‍ഗോ വിട്ടു കൊടുക്കുകയായിരുന്നു. സ്വപ്‌നയുടെ നിര്‍ദേശപ്രകാരം എം ശിവശങ്കര്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാര്‍ഗോ വിട്ടുകൊടുത്തത്.

Loading...
gold
gold

അതേസമയം, എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് എന്‍ഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.