തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ചു;എട്ടുപേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

ഡെറാഡൂണ്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഒറ്റയടിക്ക് ഉണ്ടായത് ദില്ലിയിലെ തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു. തമിഴ്‌നാട്ടില്‍ അടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ക്കാണ് ഈ മതസമ്മേളനത്തില്‍ നിന്നും അസുഖം ബാധിച്ച്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും ഈ മതസമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കാരായിരുന്നു.

അതേസമയം മതസമ്മേളനത്തില്‍ പങ്കെടുത്തുവെന്ന വിവരം മറച്ചുവെച്ചതിന് എട്ടുപേര്‍ക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. സംസ്ഥാനഭരണകൂടത്തെയോ പൊലീസിനെയോ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഇവര്‍ അറിയിച്ചില്ല. ഇതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 16 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും 8 പേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് വ്യക്തമാക്കുന്നു. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും പൊലീസിലോ അധികാരികളെയോ അറിയിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം ഒളിച്ചുവെക്കുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കി.

Loading...

അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രിലായത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉത്തരാഖണ്ഡിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇതുവരെ 57 ആണ്. 36 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതോടൊപ്പം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇതുവരെ 307 പേരെയാണ് അറസ്റ്റ് ചെയ്തത്. 5,748 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1.47 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.